Quantcast

സൂര്യയല്ലാതെ മറ്റാര്; ഐ.സി.സിയുടെ ഏറ്റവും മികച്ച ടി20 താരമായി സൂര്യകുമാര്‍ യാദവ്

ടി 20 ലോകകപ്പിൽ അടക്കം സൂര്യ നടത്തിയ മിന്നും പ്രകടനങ്ങളാണ് താരത്തെ അവാർഡിന് അർഹനാക്കിയത്

MediaOne Logo

Web Desk

  • Updated:

    2023-01-26 08:04:06.0

Published:

25 Jan 2023 12:36 PM GMT

സൂര്യയല്ലാതെ മറ്റാര്; ഐ.സി.സിയുടെ ഏറ്റവും മികച്ച ടി20 താരമായി സൂര്യകുമാര്‍ യാദവ്
X

ഐ.സി.സി.യുടെ കഴിഞ്ഞ വർഷത്തെ ഏറ്റവും മികച്ച ടി20 താരമായി ഇന്ത്യയുടെ സൂര്യകുമാർ യാദവിനെ തെരഞ്ഞെടുത്തു. ടി 20 ലോകകപ്പിൽ അടക്കം സൂര്യ നടത്തിയ മിന്നും പ്രകടനങ്ങളാണ് താരത്തെ അവാർഡിന് അർഹനാക്കിയത്. ഈ പുരസ്കാരം നേടുന്ന ആദ്യ ഇന്ത്യക്കാരനാണ് സൂര്യ. 2022ൽ 187.46 സ്‌ട്രൈക്ക് റൈറ്റിൽ 1164 റൺസാണ് സൂര്യ അടിച്ചു കൂട്ടിയത്. ടി 20 ക്രിക്കറ്റിൽ ഒരു കലണ്ടർ വർഷം ആയിരം റൺസ് തികക്കുന്ന രണ്ടാമത്തെ താരമാണ് സൂര്യ.

2022 ൽ ടി20യിൽ രണ്ട് സെഞ്ച്വറികളും ഒമ്പത് അർധ സെഞ്ച്വറികളുമാണ് സൂര്യയുടെ സമ്പാദ്യം. 68 സിക്‌സുകളും താരത്തിന്‍റെ ബാറ്റില്‍ നിന്ന് പിറന്നു. നിലവിൽ ടി20 റാങ്കിങ്ങിൽ ഒന്നാമതാണ് സൂര്യ. ആസ്ത്രേലിയയുടെ തഹിലിയ മഗ്രാത്താണ് ടി20 വിമന്‍ ക്രിക്കറ്റര്‍ ഓഫ് ദ ഇയര്‍. നിലവില്‍ ലോക ഒന്നാം നമ്പര്‍ ബാറ്ററാണ് തഹ്‍ലിയ. പോയ വര്‍ഷം ടി 20 യില്‍ 435 റണ്‍സും 13 വിക്കറ്റുമാണ് തഹിലിയ നേടിയത്.

വന്‍കുതിപ്പ്; ഐ.സി.സി ഏകദിന റാങ്കിങ്ങില്‍ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ച് ടീം ഇന്ത്യ

ന്യൂസിലന്റിനെതിരായ ഏകദിന പരമ്പര തൂത്തുവാരിയതിന് പിറകെ ഏകദിന റാങ്കിങ്ങിൽ ഒന്നാം സ്ഥാനം തിരിച്ചു പിടിച്ച് ടീം ഇന്ത്യ. പരമ്പരക്ക് മുമ്പ് ഇന്ത്യ ലോക റാങ്കിങ്ങിൽ മൂന്നാമതായിരുന്നു. എന്നാൽ ന്യൂസിലന്റിനെതിരെ നേടിയ മൂന്ന് തകർപ്പൻ വിജയങ്ങളോടെ ഇന്ത്യ റാങ്കിങ്ങിൽ വൻ കുതിപ്പ് നടത്തുകയായിരുന്നു. ഇന്ത്യയോട് പരമ്പര തോറ്റതോടെ ന്യൂസിലാന്റ് റാങ്കിങ്ങിൽ താഴേക്കിറങ്ങി. നാലാം സ്ഥാനത്താണിപ്പോൾ കിവീസ്.

ഇന്ത്യക്ക് 114 പോയിന്‍റാണുള്ളത്. രണ്ടാം സ്ഥാനത്തുള്ള ഇംഗ്ലണ്ടിന് 113 പോയിന്‍റും മൂന്നാം സ്ഥാനത്തുള്ള ആസ്ത്രേലിയക്ക് 112 പോയിന്‍റുമാണുള്ളത്. കിവീസ് നാലാമതും പാകിസ്താന്‍ അഞ്ചാമതുമാണ്. ടി 20 റാങ്കിങ്ങിലും ഇന്ത്യ തന്നെയാണ് ഒന്നാമത്.


TAGS :

Next Story