Quantcast

ഇംഗ്ലണ്ട് പര്യടനത്തിനുള്ള ഇന്ത്യ എ ടീം; കരുൺ നായരും ഇഷാൻ കിഷനും സ്‌ക്വാഡിൽ, അയ്യർക്ക് ഇടമില്ല

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരക്കുള്ള ഇന്ത്യൻ ടീമുമായി പരിശീലന മത്സരവും കളിക്കും

MediaOne Logo

Sports Desk

  • Published:

    16 May 2025 10:23 PM IST

India A team for England tour; Karun Nair and Ishan Kishan in the squad, no place for Iyer
X

മുംബൈ: ഇംഗ്ലണ്ട് ലയൺസിനെതിരായ രണ്ട് അനൗദ്യോഗിക ടെസ്റ്റിനുള്ള ഇന്ത്യ എ ടീമിനെ ബിസിസിഐ പ്രഖ്യാപിച്ചു. അഭിമന്യു ഈശ്വരൻ നയിക്കുന്ന ടീമിൽ സീനിയർ താരങ്ങളടക്കം ഇടംപിടിച്ചു. ഈമാസം അവസാനമാണ് ടെസ്റ്റ് ആരംഭിക്കുക. അതേസമയം, സമീപകാലത്ത് മികച്ച ഫോമിൽ കളിക്കുന്ന ശ്രേയസ് അയ്യരെ പരിഗണിച്ചില്ല. പരിക്ക് കാരണം സഞ്ജു സാംസണേയും ഒഴിവാക്കിയപ്പോൾ കരുൺ നായർ മടങ്ങിയെത്തി. കഴിഞ്ഞ ആസ്‌ത്രേലിയൻ പര്യടനത്തിലുണ്ടായിരുന്ന യശസ്വി ജയ്‌സ്വാൾ, നിതീഷ് കുമാർ റെഡ്ഡി, ആകാശ് ദീപ്, ഹർഷിത് റാണ, സർഫറാസ് ഖാൻ, ധ്രുവ് ജുറെൽ എന്നിവരും സ്‌ക്വാഡിലുണ്ട്.

ആഭ്യന്തര ക്രിക്കറ്റിൽ മികവ് പുലർത്തിയ മാനവ് സുത്താർ, തനുഷ് കൊടിയാൻ, ഹർഷ് ദുബെ, അൻഷുൽ കാംബോജ് എന്നിവരേയും പരിഗണിച്ചു. മെയ് 30 മുതൽ ജൂൺ രണ്ട് വരെയും ജൂൺ ആറ് മുതൽ ഒമ്പത് വരെയുമാണ് മത്സരങ്ങൾ ഷെഡ്യൂൾ ചെയ്തത്. തുടർന്ന് ഇംഗ്ലണ്ട് പര്യടനത്തിനുള്ള ഇന്ത്യൻ ടീമുമായി പരിശീലന മത്സരത്തിലും എ ടീം ഇറങ്ങും. രണ്ടാം മാച്ചിലേക്ക് ഇന്ത്യൻ ടീം ക്യാപ്റ്റനാകുമെന്ന് കരുതുന്ന ശുഭ്മാൻ ഗില്ലും സായ് സുദർശനും മടങ്ങിയെത്തും

ഇന്ത്യ എ സ്‌ക്വാഡ്: അഭിമന്യു ഈശ്വരൻ (ക്യാപ്റ്റൻ), യശസ്വി ജയ്സ്വാൾ, കരുൺ നായർ, ധ്രുവ് ജുറെൽ (വൈസ് ക്യാപ്റ്റൻ), നിതീഷ് കുമാർ റെഡ്ഡി, ഷർദുൽ ഠാക്കൂർ, ഇഷാൻ കിഷൻ, മാനവ് സുത്താർ, തനുഷ് കൊടിയൻ, മുകേഷ് കുമാർ, ആകാശ് ദീപ്, ഹർഷിത് റാണ, അൻഷുൽ കംബോജ്, ഖലീൽ അഹമ്മദ്, ഋതുരാജ് ഗെയ്ക്വാദ്, സർഫറാസ് ഖാൻ, തുഷാർ ദേശ്പാണ്ഡെ, ഹർഷ് ദുബെ.

TAGS :

Next Story