Quantcast

മഴയും ബാറ്റിങ് തകർച്ചയും; ഓസീസിന് വിജയിക്കാൻ 131 റൺസ്

MediaOne Logo

Sports Desk

  • Updated:

    2025-10-19 10:51:45.0

Published:

19 Oct 2025 2:59 PM IST

india -aus
X

പെർത്ത്: ഇടക്കിടെ വിരുന്നെത്തിയ മഴ രസം കൊല്ലിയായെത്തിയ ആദ്യ ഏകദിനത്തിൽ ആസ്ട്രേലിയക്ക് ജയിക്കാൻ വേണ്ടത് 131 റൺസ്. മഴ മൂലം 26 ഓവറാക്കി വെട്ടിച്ചുരുക്കിയ മത്സരത്തിൽ ഒൻപത് വിക്കറ്റ് നഷ്ടത്തിൽ 136 റൺസാണ് ഇന്ത്യകുറിച്ചത്. 31 പന്തിൽ 38 റൺസെടുത്ത കെഎൽ രാഹുലാണ് ഇന്ത്യയുടെ ടോപ് സ്കോറർ.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് എട്ട് റ​ൺസെടുത്ത രോഹിത് ശർമയെയാണ് ആദ്യം നഷ്ടമായത്. പിന്നാലെ സ്റ്റാർക്കിന്റെ പന്തിൽ കൂപ്പർ കനോലിക്ക് പിടികൊടുത്ത് റൺസൊന്നുമെടുക്കാതെ വിരാട് കോഹ്‍ലിലും പുറത്ത്. പിന്നാലെ ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലും (10) മടങ്ങിയതോടെ കാര്യങ്ങൾ ഏറെക്കുറെ തീരുമാനമയി. ശ്രേയസ് അയ്യർ (11), അക്സർ പട്ടേൽ (38), വാഷിങ്ടൺ സുന്ദർ (10), നിതീഷ് കുമാർ റെഡ്ഢി (19 നോട്ട്ഔട്ട്), അർഷ്ദീപ് സിങ് (0) എന്നിങ്ങനെയാണ് മറ്റുള്ളവരുടെ സ്കോറുകൾ.

ഓസീസിനായി ജോഷ് ഹേസൽ വുഡ്, മിച്ചൽ ഓവൻ, മാത്യൂ കന്നിമാൻ എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

TAGS :

Next Story