റൈസിങ് സ്റ്റാർസ് ഏഷ്യ കപ്പ് ; ഒമാനെതിരെ ഇന്ത്യക്ക് ആറ് വിക്കറ്റ് ജയം

ദോഹ : എമേർജിങ് സ്റ്റാർസ് ഏഷ്യ കപ്പിൽ ഒമാനെ തകർത്ത് ഇന്ത്യ. ആദ്യം ബാറ്റ് ചെയ്ത ഒമാൻ നേടിയ 135 റൺസ് ഇന്ത്യ നാല് വിക്കറ്റ് നഷ്ടത്തിൽ മറികടന്നു. ഇന്ത്യക്കായി ഹർഷ് ദുബെ അർധ സെഞ്ച്വറി നേടി. 44 പന്തിൽ 7 ഫോറും ഒരു സിക്‌സും ഉൾപ്പടെ 53 റൺസാണ് താരം നേടിയത്.
ആദ്യം ബാറ്റ് ചെയ്ത ഒമാൻ ബാറ്റർ വസിം അലിയുടെ അർധ സെഞ്ച്വറിയുടെ മികവിലാണ് പൊരുതാവുന്ന സ്കോറിലെത്തിയത്. ഇന്ത്യക്കായി ഗുർജ്പ്നീത് സിങ്, സുയാഷ് ശർമ എന്നിവർ രണ്ടും ഹർഷ് ദുബെ, വൈശാഖ് വിജയകുമാർ, നമാൻ ദിർ എന്നിവരും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് രണ്ടാം ഓവറിൽ ഓപണർ പ്രിയാൻഷ് ആര്യയെ നഷ്ടമായി. പിന്നാലെ ഇറങ്ങിയ നമാൻ ദിർ വൈഭവ് സൂര്യവൻശിയുമായി ചേർന്ന് ഇന്ത്യൻ ഇന്നിങ്‌സ് മുന്നോട്ട് നീക്കി. വ്യക്തിഗത സ്‌കോർ 12 ൽ നിൽക്കെ അനാവശ്യ ഷോട്ടിന് മുതിർന്ന വൈഭവ് പുറത്തായി. ഇന്ത്യക്കായി നേഹൽ വധേര 24 പന്തിൽ 23 റൺസ് നേടി.
Adjust Story Font
16

