Quantcast

വരവറിയിച്ച് ബുംറ; ആദ്യ ഓവറിൽ അയർലാൻഡിന്റെ രണ്ട് വിക്കറ്റ് വീഴ്ത്തി

റിങ്കു സിംഗിന് അരങ്ങേറ്റം, സഞ്ജു ആദ്യ ഇലവനിൽ

MediaOne Logo

Sports Desk

  • Updated:

    2023-08-18 16:34:11.0

Published:

18 Aug 2023 2:12 PM GMT

India chose to bowl in the first match of the T20I series against Ireland.
X

മലാഹിഡെ: അയർലാൻഡിനെതിരെയുള്ള ടി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യ ബൗളിംഗ് തിരഞ്ഞെടുത്തു. മുതിർന്ന താരം ജസ്പ്രീത് ബുംറ നയിക്കുന്ന സംഘത്തിനാണ് ടോസ് ലഭിച്ചത്. ആദ്യ ഓവറിൽ തന്നെ ബുംറ രണ്ട് വിക്കറ്റ് വീഴ്ത്തി. കേവലം നാല് റൺസ് വിട്ടുകൊടുത്ത് ഓപ്പണറായ ആൻഡ്രേ ബിൽബിർനിയുടെയും ലോർകോൻ ടക്കറുടെയും വിക്കറ്റാണ് ഇന്ത്യൻ നായകൻ വീഴ്ത്തിയത്. ബിൽബിർനിയെ ബൗൾഡാക്കുകയും ടക്കറിനെ വിക്കറ്റ് കീപ്പർ സഞ്ജുവിന്റെ കൈകളിലെത്തിക്കുകയുമായിരുന്നു. ബിൽബിർനി നാല് റൺസ് നേടിയപ്പോൾ ടക്കറിന് റൺസൊന്നും നേടാനായില്ല.

ഇന്നും 20, 23 തിയതികളിലുമായാണ് അയർലാൻഡിനെതിരെയുള്ള ടി 20 മത്സരങ്ങൾ. ഐപിഎല്ലിൽ ബാറ്റിംഗ് വെടിക്കെട്ട് തീർത്ത റിങ്കു സിംഗും ബൗളിംഗ് പാടവം പ്രകടിപ്പിച്ച പ്രസിദ്ധ് കൃഷ്ണയും മത്സരത്തിലൂടെ അന്താരാഷ്ട്ര ടി20യിൽ അരങ്ങേറ്റം കുറിച്ചു.

അരങ്ങേറ്റത്തിൽ തന്നെ പ്രസിദ്ധ് രണ്ട് വിക്കറ്റും നേടി. ഹാരി ടക്കർ (9), ജോർജ് ഡോക്‌റൽ(1) എന്നിവരൊയാണ് താരം പുറത്താക്കിയത്. ഓപ്പണറായ നായകൻ പോൾ സ്റ്റിർലിംഗിനെ(11) രവി ബിഷ്‌ണോയി ബൗൾഡാക്കി. മാർക് അഡൈറിനെ എൽബിഡബ്ല്യൂവിൽ കുരുക്കി.

ഇന്ത്യൻ ഇലവൻ

ജസ്പ്രീത് ബുംറ (ക്യാപ്റ്റൻ), റുതുരാജ് ഗെയ്ക്ക്‌വാദ്(വൈസ് ക്യാപ്റ്റൻ), യശ്വസി ജയ്‌സ്വാൾ, തിലക് വർമ, റിങ്കു സിംഗ്, സഞ്ജു സാംസൺ (വിക്കറ്റ് കീപ്പർ), ശിവം ദുബെ, വാഷിംഗ്ഡൺ സുന്ദർ, രവി ബിഷ്‌ണോയി, പ്രസിദ്ധ് കൃഷ്ണ, അർഷദീപ് സിംഗ്.

അയർലാൻഡ് ഇലവൻ

പോൾ സ്റ്റർലിംഗ് (ക്യാപ്റ്റൻ), ആൻ്രേഡാ ബാൽബിർനി, ഹാരി ടെക്ടർ, ലോർകാൻ ടക്കർ, കുർടിസ് കാംഫർ, ജോർജ് ഡോക്രെൽ, ബാരി മകാർത്തി, മാർക് അഡൈർ, ജോഷ് ലിറ്റിൽ, ക്രെയ്ഗ് യംഗ്, ബെൻ വൈറ്റ്.

India chose to bowl in the first match of the T20I series against Ireland.

TAGS :

Next Story