ഇന്ത്യൻ പ്രതീക്ഷകൾക്ക് മേൽ കരിനിഴൽ വീഴ്ത്തി മഴ; ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് വൈകുന്നു
ഏഴ് വിക്കറ്റ് ശേഷിക്കെ ഇംഗ്ലണ്ടിന് വിജയത്തിന് 536 റൺസാണ് വേണ്ടത്.

ബർമിങ്ങാം: ഇന്ത്യൻ പ്രതീക്ഷകൾക്ക്‌മേൽ കരിനിഴൽ വീഴ്ത്തി എജ്ബാസ്റ്റണിൽ വില്ലനായി മഴ. അവസാനദിനം മത്സരം മഴമൂലം ഇതുവരെ ആരംഭിക്കാനായില്ല. ഇന്ത്യൻ സമയം വൈകീട്ട് 3.30ന് ആരംഭിക്കേണ്ട മത്സരം കനത്ത മഴ മൂലം ഒരുമണിക്കൂറായി ആരംഭിക്കാനായില്ല. നിലവിലെ സാഹചര്യത്തിൽ മത്സരം തുടങ്ങിയാലും 50-60 ഓവർ മാത്രമാകും കളിക്കാനാകുക. ഇതോടെ ഇന്ത്യയുടെ വിജയപ്രതീക്ഷകൾക്ക് മങ്ങലേറ്റു. ഇന്നലെ രാത്രി മുഴുവൻ മഴ പെയ്ത ബർമിങ്ങാമിൽ ഇന്ന് രാവിലെയോടെ മഴയുടെ ശക്തി കുറഞ്ഞിരുന്നെങ്കിലും ശമിച്ചിരുന്നില്ല.
After a shot, sharp bust, the 🌧️ in Birmingham has subsided.
— Cricbuzz (@cricbuzz) July 6, 2025
But, we're looking at a slightly delayed start to Day 5 without any overs lost yet...https://t.co/rNmI26idui#ENGvIND #ENGvsIND #CricketTwitter pic.twitter.com/H48OQ3LLcO
അവസാന ദിനം ഏഴ് വിക്കറ്റ് ശേഷിക്കെ ഇംഗ്ലണ്ടിന് ജയിക്കാൻ 536 റൺസ് കൂടിയാണ് വേണ്ടത്. ഒലീ പോപ്പും(24) ഹാരി ബ്രൂക്കുമാണ്(15) ക്രീസിൽ. ബെൻ ഡക്കറ്റ്, സാക്ക് ക്രോളി, ജോ റൂട്ട് എന്നിവരുടെ വിക്കറ്റാണ് ആതിഥേയർക്ക് നാലാംദിനം നഷ്ടമായത്. നിലവിൽ ടെണ്ടുൽക്കർ-ആൻഡേഴ്‌സൺ ട്രോഫിയിലെ ആദ്യ മത്സരം ജയിച്ച ഇംഗ്ലണ്ട് 1-0 മുന്നിലാണ്
Adjust Story Font
16

