Quantcast

കാര്യവട്ടത്ത് വീണ്ടും വില്ലനായി മഴ; ഇന്ത്യ- നെതർലാൻഡ് സന്നാഹ മത്സരം ഉപേക്ഷിച്ചു

കാര്യവട്ടത്ത് മഴമൂലം ഉപേക്ഷിച്ചത് ഇതുവരെ നാല് മത്സരങ്ങള്‍

MediaOne Logo

Web Desk

  • Updated:

    2023-10-03 14:58:06.0

Published:

3 Oct 2023 11:00 AM GMT

karyavattam
X

karyavattom

തിരുവനന്തപുരം: കാര്യവട്ടത്തെ ലോകകപ്പ് സന്നാഹ മത്സരത്തില്‍ വീണ്ടും വില്ലനായി മഴ. മഴമൂലം ഇന്ന് നടക്കേണ്ടിയിരുന്ന ഇന്ത്യ- നെതർലൻഡ്സ് മത്സരം ഉപേക്ഷിച്ചു. കാര്യവട്ടത്ത് മഴമൂലം ഉപേക്ഷിച്ചത് ഇതുവരെ നാല് മത്സരങ്ങളാണ്. ടോസ് പോലും ഇടാതെയാണ് രണ്ട് മത്സരങ്ങള്‍ ഉപേക്ഷിച്ചത്.

ഇന്നത്തെ മത്സരത്തിന് പുറമേ ആദ്യദിനത്തിലെ ദക്ഷിണാഫ്രിക്ക - അഫ്ഗാനിസ്ഥാൻ മത്സരവും ടോസിടുന്നതിന് മുമ്പ് ഉപേക്ഷിച്ചിരുന്നു. നിരവധി ആരാധകരാണ് ഇന്ത്യയുടെ മത്സരം കാണാനെത്തിയത്. കളി മഴമുടക്കിയതോടെ ആരാധകര്‍ നിരാശയോടെ ഗാലറി വിടുന്ന കാഴ്ചക്ക് കാര്യവട്ടം സ്റ്റേഡിയം സാക്ഷിയായി.

TAGS :

Next Story