Quantcast

ആദ്യ ഓവറിൽ തന്നെ രണ്ട് റിവ്യൂകൾ: അടിമുടി ആവേശം

തിങ്ങിനിറഞ്ഞ കാണികളുടെ ആരവങ്ങൾക്കിടയിൽ ആദ്യ പന്ത് റിസ്‌വാനെ ബീറ്റ് ചെയ്ത് വിക്കറ്റ് കീപ്പർ ദിനേശ് കാർത്തികിന്റെ കൈകളിലേക്ക്.

MediaOne Logo

Web Desk

  • Updated:

    2022-08-28 14:33:27.0

Published:

28 Aug 2022 2:30 PM GMT

ആദ്യ ഓവറിൽ തന്നെ രണ്ട് റിവ്യൂകൾ: അടിമുടി ആവേശം
X

ദുബൈ: ഏഷ്യാകപ്പിലെ ഇന്ത്യ-പാകിസ്താൻ മത്സരത്തിന് ഭുവനേശ്വർ കുമാറിന്റെ ഓവറോടെ തുടക്കം. ടോസ് നേടിയ ഇന്ത്യൻ നായകൻ രോഹിത് ശർമ്മ പാകിസ്താനെ ബാറ്റിങിനയക്കുകയായിരുന്നു. ടോസ് നഷ്ടം,തന്നെയെന്ന് ബാബറും വ്യക്തമാക്കി. പാകിസ്താനായി ക്രീസിലെത്തിയത് അവരുടെ ഹിറ്റ്കൂട്ടുകെട്ടായ ബാബറും- റിസ് വാനും. ഇന്ത്യക്കായി ആദ്യ ഓവർ എറിഞ്ഞത് ഭുവനേശ്വർ കുമാർ.

തിങ്ങിനിറഞ്ഞ കാണികളുടെ ആരവങ്ങൾക്കിടയിൽ ആദ്യ പന്ത് റിസ്‌വാനെ ബീറ്റ് ചെയ്ത് വിക്കറ്റ് കീപ്പർ ദിനേശ് കാർത്തികിന്റെ കൈകളിലേക്ക്. രണ്ടാം പന്ത് റിസ്‌വാന് പിഴച്ചു. പന്ത് ബാറ്റിൽ തട്ടാതെ പാഡിലേക്ക്. ഇന്ത്യൻ താരങ്ങളുടെ അപ്പീലിൽ അമ്പയർ വിരലുയർത്തി. എന്നാൽ റിസ്‌വാൻ റിവ്യു കൊടുത്തു. മൂന്നാം അമ്പയറുടെ റിവ്യൂവിൽ പന്ത് ബാറ്റിൽകൊണ്ടില്ലെങ്കിലും പന്ത് സ്റ്റമ്പിന് മീതെ ഉയർന്നിരുന്നു. പിന്നീടുള്ള പന്തിൽ ഒരു റൺസ്. നാലാം പന്തിൽ ബാബറിന്റെ മനോഹരമായൊരു ഡ്രൈവ്. പന്ത് നേരെ ബൗണ്ടറി ലൈനിലേക്ക്.

പിന്നീടുള്ള പന്തിൽ ബാബർ സിംഗിൾ നേടി. അവസാന പന്തിൽ വീണ്ടും റിവ്യു. ഇക്കുറി റിസ്‌വാനെ ബീറ്റ് ചെയ്ത പന്ത് ദിനേശ് കാർത്തികിന്റെ കൈകളിൽ. പന്ത് ബാറ്റിലുരുമ്മിയെന്ന കണക്കുകൂട്ടലിൽ ഇന്ത്യൻ താരങ്ങൾ അപ്പീൽ ചെയ്തു. അമ്പയർ അനുവദിച്ചില്ല. പിന്നാലെ ഇന്ത്യ, റിവ്യൂകൊടുത്തെങ്കിലും പന്ത് ബാറ്റിൽ കൊണ്ടില്ലായിരുന്നു. ഇന്ത്യക്ക് റിവ്യൂ നഷ്ടമാകുകയും ചെയ്തു.

അതേസമയം ഒടുവിൽ റിപ്പോർട്ട് ലഭിക്കുമ്പോൾ പാകിസ്താന്റെ ഒരു വിക്കറ്റ് നഷ്ടമായി. പാക് നായകൻ ബാബർ അസം ആണ് പുറത്തായത്. ഭുവനേശ്വർ കുമാറിനാണ് വിക്കറ്റ്. 10 റൺസ് നേടിയ ബാബറിനെ അർഷദീപ് സിങിന്റെ കൈകളിൽ അവസാനിപ്പിക്കുകയായിരുന്നു. മൂന്ന് ഓവർ പിന്നിടുമ്പോൾ പാകിസ്താൻ ഒരു വിക്കറ്റ് നഷ്ടത്തിൽ 19 റൺസെന്ന നിലയിലാണ്. ടി20 ലോകകപ്പിന് ശേഷം ആദ്യമായാണ് ഇന്ത്യയും പാകിസ്താനും മത്സരിക്കുന്നത്. അന്ന് പാകിസ്താന്‍ പത്ത് വിക്കറ്റിനാണ് ജയിച്ചത്.

TAGS :

Next Story