2026 ടി20 ലോകകപ്പ് ; ഇന്ത്യയും പാകിസ്താനും ഗ്രൂപ്പ് എയിൽ

മുംബൈ : 2026 ടി20 ലോകകപ്പിനുള്ള ഗ്രൂപ്പ് ഘട്ട നറുക്കെടുപ്പ് പൂർത്തിയായപ്പോൾ ഇന്ത്യയും പാകിസ്താനും ഒരേ ഗ്രൂപ്പിൽ. യുഎസ്എ, നെതെർലാൻഡ്സ്, നമീബിയ എന്നിവരാണ് ഗ്രൂപ്പ് എയിലെ മറ്റു ടീമുകൾ. ഫെബ്രുവരി ഏഴിനാണ് ഇന്ത്യയും ശ്രീലങ്കയും വേദിയാവുന്ന ലോകകപ്പ് തുടങ്ങുന്നത്.
ആസ്‌ട്രേലിയ, ശ്രീലങ്ക എന്നിവർക്ക് പുറമെ അയർലാൻഡ്, സിംബാബ്‌വെ, ഒമാൻ എന്നിവരാണ് ഗ്രൂപ്പ് ബിയിൽ. ഇംഗ്ലണ്ട്, വിൻഡീസ്, ബംഗ്ലാദേശ്, നേപ്പാൾ എന്നിവർക്കൊപ്പം നവാഗതരായ ഇറ്റലിയും ഗ്രൂപ്പ് സിയിൽ ഇടം പിടിച്ചു. ദക്ഷിണാഫ്രിക്ക, ന്യൂസിലാൻഡ്, അഫ്‌ഗാനിസ്താൻ, യുഎഇ, കാനഡ എന്നിവരാണ് ഗ്രൂപ്പ് ഡിയിൽ.
ഉദ്ഘാടന മത്സരത്തിൽ പാകിസ്താൻ നെതർലാൻഡ്സിനെ നേരിടും. അഹമ്മദാബാദിലാണ് ലോകകപ്പിന്റെ ഫൈനൽ നടക്കുക.
Next Story
Adjust Story Font
16

