Quantcast

മുന്നിൽ നിന്ന് നയിച്ച് ജയ്സ്വാൾ; ഇന്ത്യയുടെ ലീഡ് 350 റൺസ് പിന്നിട്ടു

MediaOne Logo

Sports Desk

  • Published:

    24 Nov 2024 11:30 AM IST

indian cricket
X

പെർത്ത്: ആസ്ട്രേലിയക്കെതിരായ ഒന്നാം ടെസ്റ്റിൽ ഇന്ത്യ പടുകൂറ്റൻ ലീഡിലേക്ക്. രണ്ടാം ഇന്നിങ്സിൽ ഉജ്വലമായി ബാറ്റേന്തുന്ന ഇന്ത്യ നിലവിൽ 301ന് മൂന്ന് എന്ന ശക്തമായ നിലയിലാണ്. ആദ്യ ഇന്നിങ്സിലേതും ചേർത്ത് ഇതോടെ ഇന്ത്യക്ക് 359 റൺസ് ലീഡായി.

തന്റെ ആസ്ട്രേലിയയിലെ ആദ്യ മത്സരം തന്നെ സെഞ്ച്വറിയാൽ അവിസ്മരണീയമാക്കിയ യശസ്വി ജയ്സ്വാളാണ് ഇന്ത്യൻ ഇന്നിങ്സിന് നട്ടെല്ലായത് (161). റിഷഭ് പന്തും വിരാട് കോഹ്‍ലിയുമാണ് (14) നിലവിൽ ക്രീസി്യ. കെ.എൽ രാഹുൽ (77), ദേവ്ദത്ത് പടിക്കൽ (25) എന്നിവരാണ് പുറത്തായ മറ്റുള്ളവർ. മൂന്നാം ദിനമായ ഇന്ന് പരാമവധി ലീഡുയർത്താനാകും ഇന്ത്യയുടെ ശ്രമം.

ആദ്യ ഇന്നിങ്സിൽ 150 റൺസിന് പുറത്തായ ഇന്ത്യക്കെതിരെ ഓസീസിന്റെ മറുപടി 104 റൺസിൽ അവസാനിച്ചിരുന്നു. എന്നാൽ ബൗളിങ് പിച്ചാണെന്ന് കരുതപ്പെട്ടിരുന്നിടത്ത് മൂന്നാംദിനം ഇന്ത്യൻ ഓപ്പണർമാർ മികച്ച തുടക്കം നൽകിയതാണ് ഇന്ത്യക്ക് തുണയായത്.

TAGS :

Next Story