Quantcast

151 കിലോമീറ്റർ വേഗത്തിൽ മാർക്ക് വുഡിന്റെ ബൗൺസർ; നിലം തൊടാതെ ഗ്യാലറിയിലെത്തിച്ച് രോഹിത്- വീഡിയോ

വുഡിനെ ബൗണ്ടറി പറത്തിയ സർഫറാസ് ഖാന്റെ സ്‌കൂപ്പ് ഷോട്ടും രണ്ടാം ദിനത്തിൽ വൈറലായി.

MediaOne Logo

Web Desk

  • Updated:

    2024-03-08 11:23:48.0

Published:

8 March 2024 11:03 AM GMT

151 കിലോമീറ്റർ വേഗത്തിൽ മാർക്ക് വുഡിന്റെ ബൗൺസർ; നിലം തൊടാതെ ഗ്യാലറിയിലെത്തിച്ച് രോഹിത്- വീഡിയോ
X

ധരംശാല: ഇംഗ്ലണ്ടിനെതിരായ അവസാന ടെസ്റ്റിൽ ബാറ്റിങ് വിസ്‌ഫോടനം തീർത്ത് ഇന്ത്യൻ താരങ്ങൾ. 14 സിക്‌സറുകളാണ് ഇന്നിങ്‌സിൽ പിറന്നത്. രോഹിത് ശർമ്മയും ശുഭ്മാൻ ഗിലും ഏകദിന ശൈലിയിൽ ബാറ്റ്‌വീശിയപ്പോൾ ആതിഥേയ സ്‌കോർ അതിവേഗം മുന്നേറി. പേരുകേട്ട ഇംഗ്ലീഷ് ബൗളർമാരെല്ലാം അടിവാങ്ങികൂട്ടി.

ഇംഗ്ലണ്ട് പേസർ മാർക്ക് വുഡിന്റെ പന്ത് സിക്‌സർ പായിച്ച രോഹിതിന്റെ പുൾഷോട്ടാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായത്. 151.2 കിലോമീറ്റർ വേഗതയിൽ കുതിച്ചെത്തിയ വുഡിന്റെ പന്തിനെ തന്റെ സ്വതസിദ്ധമായ ശൈലിയിൽ ഹിറ്റ്മാൻ ഗ്യാലറിയിലേക്ക് തഴുകിയിട്ടു. വരുന്ന ട്വന്റി 20 ലോകകപ്പ് അടക്കം വരാനിരിക്കെ 36കാരന്റെ പ്രകടനം പ്രതീക്ഷയോടെയാണ് ആരാധകർ കാണുന്നത്.

വുഡിനെ ബൗണ്ടറി പറത്തിയ സർഫറാസ് ഖാന്റെ സ്‌കൂപ്പ് ഷോട്ടും രണ്ടാം ദിനത്തിൽ വൈറലായി. ക്രീസിൽ താഴ്ന്നിരുന്ന് ബാറ്റ് ഓപ്പൺ ചെയ്ത് വിക്കറ്റ് കീപ്പർക്ക് മുകളിലൂടെയുള്ള ചീക്കി ഷോട്ട് സച്ചിൻ ടെണ്ടുൽക്കറിന്റെ റാംപ് ഷോട്ടിനെ ഓർമിപ്പിക്കുന്നതായി. ആൻഡേഴ്‌സനെതിരെ ശുഭ്മാൻ ഗിൽ നേടിയ സിക്‌സറും രണ്ടാം ദിനത്തിലെ മനോഹര കാഴ്ചയായി. ഈ ഷോട്ടിന്റെ പ്രഹരമെത്രയുണ്ടെന്ന് വ്യക്തമാക്കുന്നതായിരുന്നു ഇംഗ്ലണ്ട് ക്യാപ്റ്റൻ ബെൻ സ്റ്റോക്‌സിന്റെ എക്‌സ്പ്രഷൻ. ഇന്നലെ യശസ്വി ജയ്‌സ്വാൾ ഷുഐബ് മാലികിന്റെ ഒരോവറിൽ മൂന്ന് സിക്‌സർ പറത്തിയും കാണികളെ കൈയിലെടുത്തിരുന്നു.

TAGS :

Next Story