Quantcast

ലോർഡ്‌സിലെ ഹോണേഴ്‌സ് ബോർഡിൽ രാഹുൽ; ഇന്ത്യ ശക്തമായ നിലയിൽ

ഒന്നാം ദിവസം കളി നിർത്തുമ്പോൾ മൂന്നു വിക്കറ്റ് നഷ്ടത്തിൽ 276 റൺസ് എന്ന നിലയിലാണ് ടീം ഇന്ത്യ

MediaOne Logo

Web Desk

  • Published:

    13 Aug 2021 5:37 AM GMT

ലോർഡ്‌സിലെ ഹോണേഴ്‌സ് ബോർഡിൽ രാഹുൽ; ഇന്ത്യ ശക്തമായ നിലയിൽ
X

ലോർഡ്‌സ്: ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിന്റെ ആദ്യ ദിനം ഓപണർ കെ.എൽ രാഹുലിന്റെ ചിറകിലേറി ഇന്ത്യ. കളി നിർത്തുമ്പോൾ മൂന്നു വിക്കറ്റ് നഷ്ടത്തിൽ 276 റൺസ് എന്ന നിലയിലാണ് സന്ദര്‍ശകര്‍. സെഞ്ച്വറിയോടെ ക്രിക്കറ്റിന്‍റെ തറവാടായ ലോർഡ്‌സിലെ വിഖ്യാതമായ ദ ഹോണേഴ്‌സ് ബോർഡിൽ രാഹുലും ഇടം പിടിച്ചു.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യയ്ക്ക് ഓപണർമാരായ രോഹിത് ശർമ്മയും രാഹുലും മികച്ച തുടക്കമാണ് നൽകിയത്. 43.4 ഓവറിൽ 126 റൺസാണ് ഇരുവരും പടുത്തുയര്‍ത്തിയത്. 145 പന്തിൽ നിന്ന് 83 റൺസെടുത്ത രോഹിതിനെ ജെയിംസ് ആൻഡേഴ്‌സനാണ് പുറത്താക്കിയത്. 11 ഫോറും ഒരു സിക്‌സറും അടങ്ങുന്നതായിരുന്നു രോഹിതിന്റെ ഇന്നിങ്‌സ്. വൺഡൗണായി ക്രീസിലെത്തിയ ചേതേശ്വർ പുജാരയ്ക്ക് ശോഭിക്കാനായില്ല. 23 പന്തിൽ നിന്ന് ഒമ്പത് റൺസെടുത്ത ടെസ്റ്റ് സ്‌പെഷ്യലിസ്റ്റ് ബാറ്റ്‌സ്മാനെ ആൻഡേഴ്‌സണൽ ജോണി ബെയർസ്‌റ്റോയുടെ കൈകളിൽ എത്തിക്കുകയായിരുന്നു.


മൂന്നാം വിക്കറ്റിൽ രാഹുലും ക്യാപറ്റൻ വിരാട് കോലിയും സെഞ്ച്വറി കൂട്ടുകെട്ടാണ് പടുത്തുയർത്തിയത്. എന്നാല്‍ 103 പന്തിൽ നിന്ന് 42 റൺസെടുത്ത കോലിയെ റോബിൻസണ്‍ പുറത്താക്കി. 248 പന്തിൽ നിന്ന് 127 റൺസെടുത്ത രാഹുലും 22 പന്തിൽ നിന്ന് ഒരു റൺസെടുത്ത അജിൻക്യ രഹാനെയുമാണ് ക്രീസിൽ

ലോർഡ്‌സിൽ സെഞ്ച്വറി നേടുന്ന മൂന്നാമത്തെ ഇന്ത്യൻ താരമാണ് കെഎൽ രാഹുൽ. വിനു മങ്കാദ് 184 (1952), രവിശാസ്ത്രി 100 (1990) എന്നിവരാണ് മറ്റുള്ളവർ. ടെസ്റ്റിൽ രാഹുലിന്റെ ആറാം സെഞ്ച്വറിയാണിത്.

TAGS :

Next Story