നാലാം ടി20യിലും സഞ്ജുവിന് അവസരമില്ല; ഇംഗ്ലണ്ടിനെതിരെ ഇന്ത്യക്ക് മങ്ങിയ തുടക്കം, വൈഭവും ഇഷാനും പുറത്ത്
15 റൺസെടുത്ത വൈഭവിനെ ജോഫ്രാ ആർച്ചറാണ് പുറത്താക്കിയത്

ബ്രിസ്റ്റൽ: ഇംഗ്ലണ്ടിനെതിരായ നാലാം ടി20യിലും ഇന്ത്യൻ നിരയിൽ സഞ്ജു സാംസണിന് അവസരമില്ല. അഭിഷേക് ശർമക്കൊപ്പം വൈഭവ് സൂര്യവൻഷിയാണ് ഓപ്പണിങ് റോളിൽ ഇറങ്ങിയത്. നാലാം ടി20യിൽ ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ ശ്രേയസ് അയ്യർ ബാറ്റിങ് തെരഞ്ഞെടുത്തു. ആദ്യ ടി20യിൽ കളിച്ച സഞ്ജു വിനെ കഴിഞ്ഞ രണ്ട് മത്സരങ്ങളിലേക്ക് പരിഗണിച്ചിരുന്നില്ല. നിലവിൽ അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയിൽ(2-0)ഇംഗ്ലണ്ടാണ് മുന്നിൽ. ആദ്യ മത്സരം മഴമൂലം ഉപേക്ഷിച്ചിരുന്നു. പരമ്പര നഷ്ടമാകാതിരിക്കാൻ ഇന്ത്യക്ക് ജയം അനിവാര്യമാണ്.
ആദ്യം ബാറ്റിങിനിറങ്ങിയ ഇന്ത്യയുടെ തുടക്കം മികച്ചതായില്ല. ജോഫ്രാ അർച്ചറിന്റെ ഓവറിൽ വൈഭവ് സൂര്യവൻഷി(10 പന്തിൽ 15) പുറത്തായി. കൂറ്റൻ അടിക്ക് ശ്രമിച്ച കൗമാരക്കാരനെ സാം കറൻ ക്യാച്ചെടുത്ത് മടക്കുകയായിരുന്നു. നാല് റൺസെടുത്ത ഇഷാൻ കിഷനെ ജോസ് ടങ്കും പുറത്താക്കി. ഇതോടെ പവർപ്ലെയിൽ ഇന്ത്യ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 44 റൺസെന്ന നിലയിലാണ് ഇന്ത്യ
Adjust Story Font
16

