സ്മൃതി മന്ദാനക്ക് സെഞ്ച്വറി, ചരിത്രനേട്ടം; ഇംഗ്ലണ്ടിനെതിരെ ഇന്ത്യക്ക് തകർപ്പൻ ജയം
ഇന്ത്യ ഉയർത്തിയ 211 റൺസിന്റെ കൂറ്റൻ വിജയലക്ഷ്യം തേടിയിറങ്ങിയ ഇംഗ്ലണ്ടിന്റെ പോരാട്ടം 113ൽ അവസാനിച്ചു.

നോട്ടിങ്ഹാം: ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യക്ക് 97 റൺസിന്റെ തകർപ്പൻ ജയം. ടോസ് നഷ്ടമായി ബാറ്റിങിനിറങ്ങിയ സന്ദർശകർ സ്മൃതി മന്ദാനയുടെ സെഞ്ച്വറി കരുത്തിൽ 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 210 റൺസിന്റെ കൂറ്റൻ വിജയലക്ഷ്യമാണ് ഉയർത്തിയത്. എന്നാൽ മറുപടി ബാറ്റിങിൽ ഇംഗ്ലണ്ട് പോരാട്ടം 14.5 ഓവറിൽ 113ൽ അവസാനിച്ചു.
𝐑𝐚𝐰 𝐄𝐦𝐨𝐭𝐢𝐨𝐧𝐬 📽️
— BCCI Women (@BCCIWomen) June 28, 2025
🔹 First Indian batter to score a century in all three formats in women's cricket
🔹 Highest ever T20I score for #TeamIndia in women's cricket
A 💯 of 🔝 quality from Smriti Mandhana, and the celebrations say it all 🥳#ENGvIND | @mandhana_smriti pic.twitter.com/TQhZc4l4WD
62 പന്തിൽ 15 ഫോറും മൂന്ന് സിക്‌സറും സഹിതം 112 റൺസാണ് സ്മൃതി നേടിയത്. ഇതോടെ അന്താരാഷ്ട്ര ക്രിക്കറ്റിൽ മൂന്ന് ഫോർമാറ്റിലും സെഞ്ച്വറി സ്വന്തമാക്കുന്ന ആദ്യ ഇന്ത്യൻ വനിതാ താരമെന്ന ചരിത്രനേട്ടം സ്മൃതി കുറിച്ചു. ഷഫാലി വർമ-സ്മൃതി ഓപ്പണിങ് കൂട്ടുകെട്ടിൽ 77 റൺസാണ് ഇന്ത്യ സ്‌കോർ ബോർഡിൽ ചേർത്തത്. 20 റൺസെടുത്ത് ഷഫാലി മടങ്ങിയെങ്കിലും ഹർലീൻ ഡിയോളുമായി(43) ചേർന്ന് മന്ദാന സന്ദർശകരെ മികച്ച സ്‌കോറിലേക്ക് നയിച്ചു. മറുപടി ബാറ്റിങിൽ ഒരുഘട്ടത്തിൽ പോലും ഇന്ത്യക്ക് വെല്ലുവിളി ഉയർത്താൻ ഇംഗ്ലണ്ടിനായില്ല. ക്യാപ്റ്റൻ നാറ്റ് സ്‌കൈവർ-ബ്രണ്ടന്റെ അർധ സെഞ്ച്വറി പ്രകടനവുമായി ചെറുത്ത് നിൽപ്പ് നടത്തി. ഇന്ത്യക്കായി ശ്രീ ചരണി നാലുവിക്കറ്റ് വീഴ്ത്തി.
Adjust Story Font
16

