Quantcast

'ദയവ് ചെയ്ത് അവസാനിപ്പിക്കൂ...'; വിവാഹമോചന അഭ്യൂഹങ്ങളിൽ യുസ്‌വേന്ദ്ര ചഹൽ

നേരത്തെ ന്യൂസ് ഏജൻസിയായ എ.എൻ.ഐയുടെ പേരിലുള്ള വ്യാജ അക്കൗണ്ടുകൾ വഴി ഇത്തരം വാർത്തകൾ പ്രചരിച്ചിരുന്നു

MediaOne Logo

Sports Desk

  • Updated:

    2022-08-18 16:00:02.0

Published:

18 Aug 2022 2:45 PM GMT

ദയവ് ചെയ്ത് അവസാനിപ്പിക്കൂ...; വിവാഹമോചന അഭ്യൂഹങ്ങളിൽ യുസ്‌വേന്ദ്ര ചഹൽ
X

നടി ധനശ്രീയുമായി താൻ വിവാഹബന്ധം വേർപ്പെടുത്തുന്നുവെന്ന അഭ്യൂഹങ്ങളിൽ പ്രതികരിച്ച് ഇന്ത്യൻ താരം യുസ്‌വേന്ദ്ര ചഹൽ. തങ്ങളുടെ ബന്ധത്തെ കുറിച്ചുള്ള ഊഹാപോഹങ്ങള്‍ നിര്‍ത്തണമെന്ന് താരം ഇൻസ്റ്റഗ്രാമിലൂടെ അഭ്യർത്ഥിക്കുകയായിരുന്നു. അത്തരം പ്രചാരണങ്ങൾക്ക് അന്ത്യം കുറിക്കണമെന്നും ചഹൽ ആവശ്യപ്പെട്ടു. നേരത്തെ ന്യൂസ് ഏജൻസിയായ എ.എൻ.ഐയുടെ പേരിലുള്ള വ്യാജ അക്കൗണ്ടുകൾ വഴി ഇത്തരം വാർത്തകൾ പ്രചരിച്ചിരുന്നു. ഇവ വ്യാജമാണെന്ന് വ്യക്തമാക്കി എ.എൻ.ഐ തന്നെ ട്വിറ്ററിൽ പ്രതികരിക്കുകയും ചെയ്തു.

ധനശ്രീ തന്റെ ഔദ്യോഗിക ഇൻസ്റ്റഗ്രാം അക്കൗണ്ടിന്റെ പ്രൊഫൈലിൽ നിന്ന് 'ചഹൽ' എന്നത് നീക്കിയിരുന്നു. ഇതും അഭ്യൂഹങ്ങൾക്ക് ഇടയാക്കിയിരുന്നു. എന്നാൽ ചഹലിന്റെ സമാന സ്റ്റാറ്റസ് ഇവരും ഇൻസ്ഗ്രാമിൽ പങ്കുവെച്ചിട്ടുണ്ട്.

ധനശ്രീയും യുസ്‌വേന്ദ്ര ചഹലും സമൂഹമാധ്യമങ്ങളിൽ വളരെ സജീവമാണ്. ഇരുവരും ചേർന്നുള്ള നിരവധി വീഡിയോകൾ ഇരുവരുടെയും അക്കൗണ്ടുകളിൽ പോസ്റ്റ് ചെയ്യാറുണ്ട്. ഐ.പി.എല്ലിൽ രാജാസ്ഥാൻ റോയൽസിനായി കളിക്കുന്ന താരത്തെ ടീം സമൂഹമാധ്യമങ്ങളിൽ നന്നായി ഉപയോഗപ്പെടുത്താറുണ്ട്.

Indian Cricketer Yuzvendra Chahal reacts to rumors that he is ending his marriage with actress Dhanashree

TAGS :

Next Story