Quantcast

ഹർമൻപ്രീതിന് സെഞ്ചുറി ; ഇംഗ്ലണ്ടിന് 319 റൺസ് വിജയലക്ഷ്യം

ജെമീമ റോഡ്രിഗസ് അർദ്ധ സെഞ്ചുറിയുമായി തിളങ്ങി

MediaOne Logo

Sports Desk

  • Published:

    22 July 2025 9:18 PM IST

ഹർമൻപ്രീതിന് സെഞ്ചുറി ; ഇംഗ്ലണ്ടിന് 319 റൺസ് വിജയലക്ഷ്യം
X

ലണ്ടൻ : ഇന്ത്യ - ഇംഗ്ലണ്ട് ഏകദിന പരമ്പരയിലെ അവസാന മത്സസരത്തിൽ ഇംഗ്ലണ്ടിന് 319 റൺസ് വിജയലക്ഷ്യം. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ക്യാപ്റ്റൻ ഹർമൻപ്രീത് കൗറിന്റെ സെഞ്ചുറി മികവിൽ 318 റൺസ് എന്ന ടാർഗറ്റ് സെറ്റ് ചെയ്തു. അർദ്ധ സെഞ്ചുറിയുമായി ജെമീമ റോഡ്രിഗസ് ക്യാപറ്റൻ മികച്ച പിന്തുണ നൽകി.

സ്‌മൃതി മന്ദാനയും പ്രാഥിക റാവലും ചേർന്ന് ഇന്ത്യക്ക് മികച്ച തുടക്കം നൽകി. പതിമൂന്നാം ഓവറിൽ ചാർളി ഡീനിന്റെ പന്തിൽ റാവൽ മടങ്ങിയതിന് പിന്നാലെ കളത്തിലിറങ്ങിയ ഹാർലീൻ ഡിയോൾ ഇന്ത്യൻ സ്‌കോർ മുന്നോട്ട് ചലിപ്പിച്ചു. 45 റൺസിൽ നിൽക്കെ സ്‌മൃതി മന്ദാനയെ സോഫി എക്ലെസ്റ്റോൺ മടക്കിയയച്ചെങ്കിലും ജെമീമ റോഡ്രിഗസിനൊപ്പം ചേർന്ന് ഹാർലീൻ സ്‌കോർ ബോർഡ് ചലിപ്പിച്ചു.

84 ബോളിൽ 14 ഫോറുൾപ്പെടെ 102 റൺസ് നേടിയ ക്യാപ്റ്റൻ ഹർമൻപ്രീതിന്റെ ഇന്നിങ്‌സാണ് ഇന്ത്യക്ക് ഗുണകരമായത്. 45 റൺസുമായി ഹാർലീൻ ഡിയോളും തിളങ്ങി. 18 ബോളിൽ മൂന്ന് ഫോറം രണ്ട് സിക്‌സും ഉൾപ്പടെ 38 റൺസുമായി റിച്ച ഘോഷ് പുറത്താവാതെ നിന്നു.

മൂന്ന് മത്സരങ്ങളുള്ള പരമ്പര നിലവിൽ സമനിലയിലാണ് . ഈ മത്സരം വിജയിക്കുന്ന ടീമിന് പരമ്പര സ്വന്തമാക്കാം.

TAGS :

Next Story