Quantcast

അയർലൻഡുമായുള്ള ഇന്ത്യൻ ഇലവൻ പ്രഖ്യാപിച്ചു; സഞ്ജുവില്ല

രണ്ട് മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ ടി20യാണ് ഇന്ന് ഡബ്ലിനിൽ അരങ്ങേറുന്നത്

MediaOne Logo

Sports Desk

  • Updated:

    2022-06-26 16:36:36.0

Published:

26 Jun 2022 3:34 PM GMT

അയർലൻഡുമായുള്ള ഇന്ത്യൻ ഇലവൻ പ്രഖ്യാപിച്ചു; സഞ്ജുവില്ല
X

ഡബ്ലിൻ: ടി20 യിൽ ഒന്നാം സ്ഥാനത്തുള്ള ഇന്ത്യയും 14-ാം സ്ഥാനത്തുള്ള അയർലൻഡും തമ്മിലുള്ള ടി20 മത്സരത്തിലെ ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. മലയാളി താരം സഞ്ജു വി. സാംസൺ ടീമിലില്ല. ഇഷാൻ കിഷൻ, റുതുരാജ് ഗെയ്ക്ക്‌വാദ്, ദീപക് ഹൂഡ, സൂര്യകുമാർ യാദവ്, ഹാർദിക് പാണ്ഡ്യ (ക്യാപ്റ്റൻ), ദിനേഷ് കാർത്തിക് (വിക്കറ്റ് കീപ്പർ), അക്‌സർ പട്ടേൽ, ഭുവനേശ്വർ കുമാർ, ആവേശ് ഖാൻ, യുസ്‌വേന്ദ്ര ചഹൽ, അരങ്ങേറ്റ താരം ഉംറാൻ മാലിക് എന്നിവരാണ് ടീമിലുള്ളത്. രണ്ട് മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ ടി20യാണ് ഇന്ന് ഡബ്ലിനിൽ അരങ്ങേറുന്നത്. മത്സരത്തിൽ ടോസ് നേടിയ ഇന്ത്യ ബൗളിംഗ് തിരഞ്ഞെടുത്തു. എന്നാൽ മഴ മൂലം കളി തുടങ്ങിയിട്ടില്ല.


ടി20 ലോകകപ്പ് അടുത്തിരിക്കെ ടീമിൽ സ്ഥാനം ഉറപ്പിക്കാനുള്ള തീവ്രശ്രമത്തിലാണ് ടീമിലിടം നേടിയ യുവതാരങ്ങൾ. പരിക്കിൽ നിന്ന് മുക്തനായി ടീമിൽ തിരിച്ചെത്തിയ സൂര്യകുമാർ യാദവിനും മത്സരം നിർണായകമാണ്. ഹർദിക് പാണ്ഡ്യയാണ് പരമ്പരയിൽ ടീമിനെ നയിക്കുന്നത്. ഭുവനേശ്വർ കുമാറാണ് ടീമിന്റെ വൈസ് ക്യാപ്റ്റൻ. അന്താരാഷ്ട്ര തലത്തിൽ അരങ്ങേറ്റ മത്സരം കളിക്കുന്ന അതിവേഗ ബൗളർ ഉംറാൻ മാലികിന് ഭുവനേശ്വർ കുമാർ ഇന്ന് ഇന്ത്യൻ ക്യാപ് കൈമാറിയിരുന്നു.


രാഹുൽ ദ്രാവിഡ് ഇംഗ്ലണ്ടിലായതിനാൽ വി.വി.എസ് ലക്ഷ്മണിനാണ് ടീമിന്റെ ചുമതല.





TAGS :

Next Story