അടിമുടി മാറാൻ ചെന്നൈയും കൊൽക്കത്തയും; ഐപിഎൽ ടീമുകൾ റിലീസ് ചെയ്ത താരങ്ങളിതാ

ന്യൂഡൽഹി: ഐപിഎൽ ലേലത്തിന് മുന്നോടിയായി വിവിധ ടീമുകൾ റിലീസ് ചെയ്ത താരങ്ങളുടെ അന്തിമ പട്ടിക പുറത്തുവന്നു. പോയ സീസണിൽ അമ്പേ പരാജയമായ കൊൽക്കത്ത നൈറ്റ് റൈഡേഴ്സും ചെന്നൈ സൂപ്പർ കിങ്സുമാണ് ഏറ്റവുമധികം താരങ്ങളെ റിലീസ് ചെയ്തത്. കനത്ത ശമ്പളമുള്ള വെങ്കടേഷ് അയ്യർ, ആന്ദ്രേ റസൽ എന്നിവരെ റിലീസ് ചെയ്തതോടെ കൊൽക്കത്തക്ക് 64 കോടിയും ചെന്നൈക്ക് 43 കോടിയും ബാക്കിയുണ്ട്. വരാനിരിക്കുന്ന ഐപിഎൽ ലേലത്തിൽ ഈ രണ്ട് ടീമുകൾക്ക് വലിയ രീതിയിൽ ചെലവിടാനാകും.
കാര്യമായ റിലീസുകൾ നടത്താത്ത മുംബൈ ഇന്ത്യൻസിന് 2.75 കോടിയും പഞ്ചാബ് കിങ്സിന് 11.5 കോടിയും റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവിന് 16 കോടിയുമാണ് ബാക്കിയുള്ളത്. ഗുജറാത്തിന് 12 കോടിയും രാജസ്ഥാന് 16 കോടിയും ശേഷിക്കുന്നു. സൺറൈസേഴ്സ് ഹൈദരാബാദിന് 25 കോടിയും ലഖ്നൗ സൂപ്പർ ജയ്ന്റ്സിന് 22 കോടിയും ബാക്കിയുണ്ടാകും. രാജസ്ഥാന് 16 കോടിയാണ് ശേഷിക്കുന്നത്.
വിവിധ ടീമുകൾ റിലീസ് ചെയ്ത താരങ്ങളുടെ ലിസ്റ്റ്:
ലഖ്നൗ സൂപ്പർ ജയന്റ്സ്
ഡേവിഡ് മില്ലർ
രവി ബിഷ്‍ണോയ്
ആകാശ് ദീപ്
അരുൺ ജുയൽ
ഷമർ ജോസഫ്
യുവരാജ് ചൗധരി
രാജ്‍വർധൻ ഹങ്കരേക്കർ
ഷർദുൽ ഠാക്കൂർ (ട്രേഡ്)
കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്
ആന്ദ്രേ റസൽ
മുഈൻ അലി
ആന്റിച്ച് നോർജെ
ചേതൻ സക്കരിയ
സ്പെൻസർ ജോൺസൺ
ക്വിന്റൺ ഡികോക്ക്
റഹ്മാനുല്ലാഹ് ഗുർബാസ്
വെങ്കടേഷ് അയ്യർ
സൺറൈസേഴ്സ് ഹൈദരാബാദ്
മുഹമ്മദ് ഷമി
ആഡം സാമ്പ
രാഹുൽ ചഹാർ
വ്യാൻ മൾഡർ
അഭിനവ് മനോഹർ
സച്ചിൻ ബേബി
അഥർവ താഡേ
ഗുജറാത്ത് ടൈറ്റൻസ്
കരീം ജനത്
ജെറാർഡ് കോട്സിയ
ദസുൻ ഷനക
മഹിപാൽ ലോംറർ
ഷെർഫെയ്ൻ റഥർഫോർഡ് (ട്രേഡ്)
ഡൽഹി ക്യാപ്പിറ്റൽസ്
ഫാഫ് ഡുെപ്ലസിസ്
ജേക്ക് ഫ്രേസർ മക്കർക്ക്
ഡൊണോവൻ ഫെരേര (ട്രേഡ്)
മോഹിത് ശർമ
ദർശൻ നാൽകാണ്ഡേ
മൻവന്ത് കുമാർ
സെദിഖുല്ലാഹ് അടൽ
മൻവന്ത് കുമാർ
മുംബൈ ഇന്ത്യൻസ്
റീസ് ടോെപ്ല
കരൺ ശർമ
ബെവൺ ജേക്കബ്സ്
ലിസാർഡ് വില്യംസ്
വിഗ്നേഷ് പുത്തൂർ
മുജീബുർ റഹ്മാൻ
സത്യനാരായണ രാജു
കെ.എൽ ശ്രിജിത്
റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരു
മായങ്ക് അഗർവാൾ
ടിം സെഫേർട്ട്
ലിയാം ലിവിങ്സ്റ്റൺ
ലുങ്കി എൻഗിഡി
മുസറബാനി
മോഹിത് രാതി
സ്വസ്തിക് ചികാര
ചെന്നൈ സൂപ്പർ കിങ്സ്
മതീഷ പാതിരാന
ഡെവൺ കോൺവേ
രചിൻ രവീന്ദ്ര
ദീപക് ഹൂഡ
വിജയ് ശങ്കർ
ആന്ദ്രേ സിദ്ധാർഥ്
കമലേഷ് നാഗർകോട്ടി
രാഹുൽ ത്രിപാഠി
ശൈഖ് റഷീദ്
വൻഷ് ബേദി
പഞ്ചാബ് കിങ്സ്
െഗ്ലൻ മാക്സ്വെൽ
ആരോൺ ഹാർഡി
പ്രവീൺ ദുബെ
കുൽദീപ് സെൻ
ജോഷ് ഇംഗ്ലിഷ്
രാജസ്ഥാൻ റോയൽസ്
മഹീഷ് തീക്ഷണ
വനിന്ദു ഹസരങ്ക
ഫസൽഹഖ് ഫാറൂഖി
കുനാൽ റാത്തോർ
അശോക് ശർമ
കുമാർ കാർത്തികേയ
ആകാശ് മധ്വാൾ
സഞ്ജു സാംസൺ (ട്രേഡ്)
നിതീഷ് റാണ (ട്രേഡ്)
Adjust Story Font
16

