Quantcast

'എറിഞ്ഞിട്ട് മുംബൈ'; 'ബാംഗ്ലൂരിന്' പ്ലേഓഫിലേക്കുള്ള ദൂരം 160 റൺസ്

നിശ്ചിത 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 159 റൺസ് എടുത്തു

MediaOne Logo

Web Desk

  • Published:

    21 May 2022 4:03 PM GMT

എറിഞ്ഞിട്ട് മുംബൈ; ബാംഗ്ലൂരിന് പ്ലേഓഫിലേക്കുള്ള ദൂരം 160 റൺസ്
X

മുംബൈ: നിർണായക മത്സരത്തിൽ മുംബൈ ഇന്ത്യൻസിനെതിരെ ഡൽഹി ക്യാപിറ്റൽസിന് ഭേദപ്പെട്ട സ്‌കോർ. നിശ്ചിത 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 159 റൺസ് എടുത്തു.

ക്യാപ്റ്റൻ റിഷഭ് പന്തും റോവ്മാൻ പവലും നടത്തിയ പ്രകടനമാണ് ഡൽഹിക്ക് ഭേദപ്പെട്ട സ്‌കോർ സമ്മാനിച്ചത്. തകർച്ചയോടെയായിരുന്നു ഡൽഹിയുടെ തുടക്കം. സ്‌കോർ 21ൽ എത്തി നിൽക്കെ ഡേവിഡ് വാർണറുടെ വിക്കറ്റാണ് ഡൽഹിക്ക് ആദ്യം നഷ്ടമായത്. പിന്നീടെത്തിയ മിച്ചൽ മാർഷ് പൂജ്യനായി മടങ്ങിയതോടെ ഡൽഹി കൂടുതൽ പരുങ്ങലിലായി.

സ്‌കോർ 31 ൽ എത്തി നിൽക്കെ ഓപ്പണർ പൃഥിഷായും പുറത്തായതോടെ ടീം പൂർണമായും തകർച്ചയിലേക്ക് വീഴുകയാണെന്ന് തോന്നിയെങ്കിലും പിന്നീടെത്തിയ ക്യാപ്റ്റൻ റിഷഭ് പന്തും റോവ്മാൻ പവലും കരകയറ്റുകയായിരുന്നു. എന്നാൽ അവസാന ഓവറുകളിൽ കൂറ്റനടിക്ക് ഡൽഹി താരങ്ങൾ മുതിർന്നെങ്കിലും സ്‌കോർ 152 ൽ എത്തിക്കാനേ സാധിച്ചുള്ളൂ. മുംബൈക്കായി ബുംറ മൂന്നും രമൺദീപ് സിങ് രണ്ടും ഡാനിയേൽ സാംസ്,മയാങ്ക് മാർക്കഡെ എന്നിവർ ഓരോ വിക്കറ്റ് വീതം നേടി. മത്സരത്തിൽ മുംബൈ ജയിച്ചാൽ ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്‌സ് പ്ലേഓഫിലെത്തും.

TAGS :

Next Story