Quantcast

വിജയം തുടരാന്‍ രാജസ്ഥാന്‍; ഒന്നാമതെത്താന്‍ ഗുജറാത്ത്

ഐ പി എല്ലിൽ ഇന്ന് രാജസ്ഥാൻ റോയൽസ് - ഗുജറാത്ത് ടൈറ്റൻസ് പോരാട്ടം

MediaOne Logo

Web Desk

  • Published:

    14 April 2022 2:07 AM GMT

വിജയം തുടരാന്‍ രാജസ്ഥാന്‍; ഒന്നാമതെത്താന്‍ ഗുജറാത്ത്
X

ഐ പി എല്ലിൽ ഇന്ന് രാജസ്ഥാൻ റോയൽസ് - ഗുജറാത്ത് ടൈറ്റൻസ് പോരാട്ടം. മുംബൈയിൽ രാത്രി 7.30നാണ് മത്സരം. നാല് കളികളിൽ നിന്ന് മൂന്ന് ജയം നേടിയ രാജസ്ഥാൻ നിലവിൽ പോയിന്‍റ് പട്ടികയിൽ ഒന്നാമതാണ്. കഴിഞ്ഞ മത്സരത്തിൽ സൺറൈസേഴ്സ് ഹൈദരാബാദിനോട് പരാജയപ്പെട്ട ഗുജറാത്ത് അഞ്ചാം സ്ഥാനത്താണുള്ളത്.

തിങ്കളാഴ്ച്ച ലക്‌നൗവിനെതിരെ നേടിയ വിജയത്തിന്‍റെ ആവേശത്തിലാവും രാജസ്ഥാൻ ഇന്ന് കളത്തിലിറങ്ങുക. സീസണിന്‍റെ തുടക്കം മുതല്‍ തന്നെ മികച്ച ഫോമിലാണ് ടീം മുന്നേറുന്നത്. കളിച്ച മൂന്നില്‍ നാല് മത്സരങ്ങളും വിജയിച്ചു. തോറ്റത് ബാംഗ്ലൂരിനോട് മാത്രം. തോല്‍പ്പിച്ചത് മുംബൈയെയും ലക്‌നൗവിനെയും ഹൈദരാബാദിനേയും. ബാറ്റിങ്ങില്‍ ജോസ് ബട്ട്‌ലറുടേയും ഷിംറോൺ ഹെറ്റ്‌മെയറുടേയും ഫോമാണ് ടീമിന്റെ ശക്തി. 218 റൺസുമായി ഓറഞ്ച് ക്യാപിനായുള്ള പോരാട്ടത്തിൽ ബട്‌ലർ ഒന്നാമതുണ്ട്.

ബൗളിങ്ങിൽ സ്പിന്നർ യുസ് വേന്ദ്ര ചാഹലാണ് ടീമിന്റെ കുന്തമുന. 11 വിക്കറ്റുമായി സീസണിൽ പർപ്പിൾ ക്യാപ്പിനായുള്ള പോരാട്ടത്തിൽ ചാഹലാണ് ഒന്നാമത്. കഴിഞ്ഞ മത്സരത്തിൽ ലക്‌നൗവിനെതിരായ മത്സരത്തില്‍ ചാഹല്‍ നാല് വിക്കറ്റ് വീഴ്ത്തിയിരുന്നു.

ഐ.പി.എല്ലിലെ പുതുമുഖങ്ങളായ ഗുജറാത്ത് ടൈറ്റൻസിന് തങ്ങളുടെ അരങ്ങേറ്റത്തിൽ തന്നെ മികച്ച തുടക്കമാണ് ലഭിച്ചത്. രാജസ്ഥാനെ പോലെ തന്നെ കളിച്ച നാല് മത്സരങ്ങളിൽ മൂന്നിലും ഗുജറാത്ത് വിജയം നേടി. നെറ്റ് റണ്‍ റേറ്റിന്‍റെ അടിസ്ഥാനത്തിലാണ് രാജസ്ഥാന്‍ ഒന്നാമതെത്തിയത്. ഇന്നത്തെ മത്സരത്തില്‍ വിജയിച്ചാല്‍‌ പോയിന്‍റ് പട്ടികയില്‍ ഗുജറാത്തിന് ഒന്നാമതെത്താം. പോയിന്‍റ് പട്ടികയിലെ ആദ്യ ആറ് സ്ഥാനക്കാര്‍ക്കും ആറ് പോയിന്‍റ് വീതമാണുള്ളത്.

TAGS :

Next Story