Quantcast

ഐ.പി.എല്ലില്‍ ഒരു ടീമിനെതിരെ 1000 റണ്‍സ് തികക്കുന്ന ആദ്യ താരമായി രോഹിത് ശര്‍മ

വരുണ്‍ ചക്രവര്‍ത്തി എറിഞ്ഞ മൂന്നാം ഓവറിലാണ് രോഹിത് ശര്‍മ കൊല്‍ക്കത്തക്കെതിരെ തന്‍റെ കരിയറിലെ 1000 റണ്‍സ് പൂര്‍ത്തിയാക്കിയത്

MediaOne Logo

Sports Desk

  • Updated:

    2021-09-23 16:18:40.0

Published:

23 Sept 2021 9:36 PM IST

ഐ.പി.എല്ലില്‍ ഒരു ടീമിനെതിരെ 1000 റണ്‍സ് തികക്കുന്ന ആദ്യ താരമായി രോഹിത് ശര്‍മ
X

ഐ.പി. എല്ലില്‍ ഒരു ടീമിനെതിരെ 1000 റണ്‍സ് തികക്കുന്ന ആദ്യ താരമായി മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ. കൊല്‍ക്കത്തക്കെതിരെ ഇന്ന് നടന്ന മത്സരത്തിലാണ് രോഹിത് ശര്‍മ തന്‍റെ ഐ.പി.എല്‍ കരിയറിലെ പുതിയ നാഴികക്കല്ല് പിന്നിട്ടത്. ഷെയ്ക് സായിദ് സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ കൊല്‍ക്കത്തയുടെ വരുണ്‍ ചക്രവര്‍ത്തി എറിഞ്ഞ മൂന്നാം ഓവറിലാണ് രോഹിത് ശര്‍മ കൊല്‍ക്കത്തക്കെതിരെ കരിയറിലെ 1000 റണ്‍സ് പൂര്‍ത്തിയാക്കിയത്. കളിയില്‍ മുംബൈ ക്യാപ്റ്റന്‍ 33 റണ്‍സെടുത്ത് പുറത്തായി. ഞായറാഴ്ച ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരായ മത്സരത്തില്‍ രോഹിത് ശര്‍മക്ക് കളിക്കാനായിരുന്നില്ല.

നേരത്തെ ടോസ് നേടിയ കൊല്‍ക്കത്തക്യാപ്റ്റന്‍ ഇയാന്‍ മോര്‍ഗന്‍ ബൌളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. അര്‍ധസെഞ്ച്വറി തികച്ച ക്വിന്‍റണ്‍ ഡീക്കോക്കിന്‍റേയും 33 റണ്‍സെടുത്ത ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെയും മികവില്‍ മുംബൈ 155 റണ്‍സെടുത്തു.

TAGS :

Next Story