Quantcast

ഋഷഭ് പന്തിന് ഫിഫ്റ്റി; അവസാന ഓവർ ത്രില്ലറിൽ ലഖ്‌നൗവിന് അഞ്ച് വിക്കറ്റ് ജയം

നാല് ഓവറിൽ ഒൻപത് റൺസ് മാത്രം വിട്ടുകൊടുത്ത് മുഹമ്മദ് ഷമി ലഖ്‌നൗവിനായി രണ്ട് വിക്കറ്റ് വീഴ്ത്തി

MediaOne Logo

Sports Desk

  • Published:

    5 April 2026 7:50 PM IST

Rishabh Pant scores fifty; Lucknow win by five wickets in last-over thriller
X

ഹൈദരാബാദ്: അവസാന ഓവർവരെ നീണ്ട ആവേശപ്പോരാട്ടത്തിൽ ലഖ്‌നൗ സൂപ്പർ ജയന്റ്‌സിന് അഞ്ച് വിക്കറ്റ് ജയം. സൺറൈസേഴ്‌സ് ഹൈദരാബാദ് ഉയർത്തിയ 157 റൺസ് വിജയലക്ഷ്യം 19.5 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ ലഖ്‌നൗ മറികടന്നു. അർധ സെഞ്ച്വറിയുമായി(50 പന്തിൽ 68) ഋഷഭ് പന്ത് പുറത്താകെ നിന്നു. അവസാന ഓവറിൽ വിജയിക്കാനായി ഒൻപത് റൺസ് വേണ്ടിയിരുന്ന ലഖ്‌നൗവിനായി ഋഷഭ് മൂന്ന് ഫോറടച്ച് ജയം പിടിക്കുകയായിരുന്നു. 27 പന്തിൽ 45 റൺസുമായി എയ്ഡൻ മാർക്രവും മികച്ച പ്രകടനം പുറത്തെടുത്തു. സൺറൈസേഴ്‌സ് നിരയിൽ ഹർഷ് ദുബെ രണ്ട് വിക്കറ്റ് വീഴ്ത്തി.

നേരത്തെ ഹെന്റിച്ച് ക്ലാസന്റേയും(41 പന്തിൽ 62) നിതീഷ് കുമാർ റെഡ്ഡിയുടേയും (33 പന്തിൽ 56) ബാറ്റിങ് മികവിലാണ് എസ്ആർഎച്ച് ഭേദപ്പെട്ട സ്‌കോർ പടുത്തുയർത്തിയത്. ഒരുവേള 7.1 ഓവറിൽ 26ന്4 എന്ന നിലയിൽ നിന്നാണ് ഇരുവരും ചേർന്ന് ഹൈദരാബാദിനെ രക്ഷിച്ചത്. ലഖ്‌നൗവിനായി മുഹമ്മദ് ഷമി രണ്ട് വിക്കറ്റ് വീഴ്ത്തി. 4 ഓവറിൽ ഒൻപത് റൺസ് മാത്രം വഴങ്ങിയാണ് ട്രാവിസ് ഹെഡ്ഡിന്റേയും(7), അഭിഷേക് ശർമയുടേയും(0) നിർണായക വിക്കറ്റുകൾ വീഴ്ത്തിയത്.

TAGS :

Next Story