Quantcast

കോലി എന്തു കൊണ്ട് ഫോം ഔട്ടായി; സച്ചിന് പറയാനുള്ളത്

വാർത്താ ഏജൻസിയായ പിടിഐക്ക് നൽകിയ അഭിമുഖത്തിലാണ് സച്ചിൻ ഇതേക്കുറിച്ച് സംസാരിച്ചത്.

MediaOne Logo

abs

  • Published:

    19 Aug 2021 9:36 AM GMT

കോലി എന്തു കൊണ്ട് ഫോം ഔട്ടായി; സച്ചിന് പറയാനുള്ളത്
X

ഇംഗ്ലണ്ടിനെതിരെയുള്ള ടെസ്റ്റ് പരമ്പരയിൽ ഫോം കണ്ടെത്താൻ വിഷമിക്കുകയാണ് ടീ ഇന്ത്യ നായകൻ വിരാട് കോലി. കഴിഞ്ഞ അഞ്ച് ഇന്നിങ്‌സുകളിൽ 44, 13, 0, 42, 20 എന്നിങ്ങനെയാണ് കോലിയുടെ സ്‌കോർ. ഇതിനെല്ലാം പുറമേ, അന്താരാഷ്ട്ര ക്രിക്കറ്റിൽ ഇന്ത്യൻ നായകൻ ഒരു സെഞ്ച്വറി നേടിയിട്ട് രണ്ടു വർഷവും കഴിഞ്ഞു. ആധുനിക ക്രിക്കറ്റിലെ ഒന്നാം നമ്പർ ബാറ്റ്‌സ്മാന്മാരിൽ ഒരാളായ കോലിക്ക് ഇതെന്തു പറ്റി എന്നാണ് ആരാധകർ ചോദിക്കുന്നത്. ആരാധകരുടെ ഈ ആധിക്ക് ഉത്തരം നൽകുകയാണ് ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കർ.

ടെക്‌നികിൽ ചെറിയ മാറ്റങ്ങൾ വരുത്തിയാൽ കോലിക്ക് വേഗത്തിൽ ഫോം തിരിച്ചുപിടിക്കാൻ കഴിയുമെന്ന് സച്ചിൻ പറയുന്നു. വാർത്താ ഏജൻസിയായ പിടിഐക്ക് നൽകിയ അഭിമുഖത്തിലാണ് സച്ചിൻ ഇതേക്കുറിച്ച് സംസാരിച്ചത്.

'ശരീരവും മനസ്സും ഒന്നിച്ചു ചേർന്നുള്ള നിലയാണ് ഫോം. നല്ല ഫോമിലല്ലെങ്കിൽ നിങ്ങൾ ഒരുപാട് ചിന്തിക്കും. പന്തിന് അനുസരിച്ച് കാൽ ചലിപ്പിക്കില്ല. ഒരു ഷോട്ട് കളിക്കും മുമ്പ്, ഏതു തരത്തിൽ കളിക്കണമെന്ന് കോലി ധാരാളം ചിന്തിക്കുന്നുണ്ട്. ബൗളർമാരെ നേരിടുമ്പോൾ അതദ്ദേഹത്തന്റെ കാൽചലനത്തെ ബാധിക്കുന്നു' - മാസ്റ്റർ ബ്ലാസ്റ്റർ ചൂണ്ടിക്കാട്ടി.

ഇന്ത്യൻ ഓപണർ രോഹിത് ശർമ്മയുടെ പ്രകടനത്തെയും സച്ചിൻ വാഴ്ത്തി. സാഹചര്യങ്ങൾ മുൻകൂട്ടിക്കണ്ട് കളിയെ എങ്ങനെ സമീപിക്കാം എന്ന് രോഹിത് മനസ്സിലാക്കുന്നു. അവൻ പന്തു വിട്ടുകളയുന്നതും പ്രതിരോധിക്കുന്നും മികച്ച രീതിയിലാണ്. ഇംഗ്ലണ്ടിലെ കഴിഞ്ഞ കുറച്ച് കളികൾ കാണുമ്പോൾ ഒരു കളിക്കാരൻ എന്ന നിരയിൽ രോഹിത് ഏറെ മുമ്പോട്ടു പോയിട്ടുണ്ട്- സച്ചിൻ കൂട്ടിച്ചേർത്തു.

ഇന്ത്യയുടെ ബൗളിങ് അറ്റാക്ക് ലോകത്തിലെ ഏറ്റവും മികച്ചതാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. വിവിധ കാലങ്ങളിലുള്ള പേസ് നിരയുമായി താരതമ്യം ചെയ്യുന്നതിൽ അർത്ഥമില്ല. ഓരോ കാലത്തും അവരെ നേരിടുന്ന ബാറ്റ്‌സ്മാന്മാർ വ്യത്യസ്തമാണ്- സച്ചിൻ ചൂണ്ടിക്കാട്ടി.

TAGS :

Next Story