Quantcast

ഞാൻ സെഞ്ച്വറിയടിക്കുമ്പോൾ ആൾക്കാർ എന്നെ ബ്രാഡ്മാനുമായി താരതമ്യം ചെയ്യുന്നു- മുഷ്ഫിഖർ റഹീം

' 5,000 ടെസ്റ്റ് റൺസ് തികയ്ക്കുന്ന ആദ്യ ബംഗ്ലാദേശിയായി മാറിയത് വലിയൊരു വികാരമായാണ് ഞാൻ കാണുന്നത്. എന്നാൽ ഞാൻ അവസാനത്തെ ആളല്ലെന്ന് എനിക്ക് ഉറപ്പുണ്ട്. '

MediaOne Logo

Web Desk

  • Published:

    19 May 2022 2:01 PM GMT

ഞാൻ സെഞ്ച്വറിയടിക്കുമ്പോൾ ആൾക്കാർ എന്നെ ബ്രാഡ്മാനുമായി താരതമ്യം ചെയ്യുന്നു- മുഷ്ഫിഖർ റഹീം
X

നിലവിലെ ബംഗ്ലാദേശ് ക്രിക്കറ്റിന്റെ മുഖങ്ങളിലൊരാളാണ് മുഷ്ഫിഖർ റഹീം. ബംഗ്ലാദേശിന്റെ ഏറ്റവും മികച്ച ടെസ്റ്റ് നായകനായാണ് മുഷ്ഫിഖർ റഹീമിനെ പരിഗണിക്കുന്നത്. കളിക്കളത്തിന് പുറത്ത് അദ്ദേഹത്തിന്റെ ചില പരാമർശങ്ങളും വ്യാപകമായി ചർച്ചയാകാറുണ്ട്.

ഇപ്പോൾ 5,000 ടെസ്റ്റ് റൺസ് പൂർത്തിയാക്കിയതിന് പിന്നാലെ നടത്തിയ മുഷ്ഫിഖറിന്റെ പുതിയ പ്രസ്താവനയാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. താൻ സെഞ്ച്വറിയടിക്കുമ്പോൾ ബംഗ്ലാദേശുകാർ തന്നെ ക്രിക്കറ്റ് ഇതിഹാസം ഡോൺ ബ്രാഡ്മാനുമായാണ് താരതമ്യം ചെയ്യുന്നതെന്നാണ് മുഷ്ഫിഖർ പറഞ്ഞത്.

'ബംഗ്ലാദേശിൽ മാത്രമാണ്, ഞാൻ സെഞ്ച്വറി നേടുമ്പോൾ ആളുകൾ എന്നെ ബ്രാഡ്മാനുമായി താരതമ്യം ചെയ്യുന്നത് ഞാൻ കണ്ടിട്ടുള്ളത്, എന്നാൽ ഞാൻ റൺസ് നേടാത്തപ്പോൾ, എനിക്ക് സ്വയം കുഴി തോണ്ടുന്നതായാണ് തോന്നാറുള്ളത്.''- മുഷ്ഫിഖർ പറഞ്ഞു.

ഇത്തരത്തിലുള്ള പിന്തുണ വളർന്നുവരുന്ന താരങ്ങൾക്കും വേണമെന്നും റഹീം ആവശ്യപ്പെട്ടു.

'ബംഗ്ലാദേശ് ടീമിലെ മുതിർന്ന താരങ്ങളിലൊരാളാണ് ഞാൻ. അതുകൊണ്ട് തന്നെ അധികനാൾ ഞാൻ ടീമിലുണ്ടാകില്ല. വളർന്നുവരുന്ന താരങ്ങൾക്ക് പിന്തുണ ആവശ്യമാണ് അതിനുവേണ്ടി ഇതുപോലെയുള്ള പിന്തുണ ഒരു സംസ്‌കാരമായി മാറണം' മുഷ്ഫിഖർ കൂട്ടിച്ചേർത്തു.

നിലവിലെ ശ്രീലങ്കൻ ടെസ്റ്റിന്റെ നാലാം ദിനമാണ് മുഷ്ഫിഖർ 5,000 റൺസ് തികച്ചത്. 105 റൺസ് നേടിയ മുഷ്ഫിഖറിന്റെ എട്ടാമത്തെ ടെസ്റ്റ് സെഞ്ച്വറിയാണിത്. ടെസ്റ്റ് ക്രിക്കറ്റിൽ 5,000 റൺസ് തികയ്ക്കുന്ന ആദ്യ ബംഗ്ലാദേശ് താരം കൂടിയാണ് മുഷ്ഫിഖർ.

' 5,000 ടെസ്റ്റ് റൺസ് തികയ്ക്കുന്ന ആദ്യ ബംഗ്ലാദേശിയായി മാറിയത് വലിയൊരു വികാരമായാണ് ഞാൻ കാണുന്നത്. എന്നാൽ ഞാൻ അവസാനത്തെ ആളല്ലെന്ന് എനിക്ക് ഉറപ്പുണ്ട്. നമ്മുടെ സീനിയർമാർക്കും ജൂനിയർമാർക്കും ഇടയിൽ 8,000 അല്ലെങ്കിൽ 10,000 റൺസ് തികയ്ക്കാൻ കഴിവുള്ള ഒരുപാട് കളിക്കാർ ഉണ്ടാകും.- മുഷ്ഫിഖർ റഹീം കൂട്ടിച്ചേർത്തു.

Summary: 'I've seen people compare me to Bradman when I score a century': Bangladesh batter Mushfiqur Rahim

TAGS :

Next Story