Quantcast

ഐസിസി ടെസ്റ്റ് റാങ്കിങ്: നേട്ടമുണ്ടാക്കി ബുംറ, താഴേക്കിറങ്ങി കോഹ്‌ലി

നാല് സ്ഥാനം താഴേക്കിറങ്ങി കോഹ് ലി 9ാം റാങ്കിലാണ് ഇപ്പോള്‍. ബുംറ ആറ് സ്ഥാനം മുകളിലേക്ക് കയറി നാലാ റാങ്കിലെത്തി.

MediaOne Logo

Web Desk

  • Published:

    16 March 2022 10:00 AM GMT

ഐസിസി ടെസ്റ്റ് റാങ്കിങ്:  നേട്ടമുണ്ടാക്കി ബുംറ, താഴേക്കിറങ്ങി കോഹ്‌ലി
X

ഹോം ഗ്രൗണ്ടിലെ കന്നി ടെസ്റ്റ് അഞ്ച് വിക്കറ്റ് നേട്ടത്തിന് പിന്നാലെ റാങ്കിങിലും നേട്ടമുണ്ടാക്കി പേസ് ബൗളർ ജസ്പ്രീത് ബുംറ. അതേസമയം മോശം ഫോം തുടരുന്ന വിരാട് കോഹ്‌ലിക്ക് റാങ്കിങിലും തിരിച്ചടി നേരിട്ടു. നാല് സ്ഥാനം താഴേക്കിറങ്ങി കോഹ് ലി 9ാം റാങ്കിലാണ് ഇപ്പോള്‍. ബുംറ ആറ് സ്ഥാനം മുകളിലേക്ക് കയറി നാലാ റാങ്കിലെത്തി.

ആറാം സ്ഥാനത്ത് തുടരുന്ന രോഹിത് ശര്‍മയാണ് ഇന്ത്യന്‍ ബാറ്റര്‍മാരില്‍ റാങ്കിങ്ങില്‍ മുന്‍പില്‍ നില്‍ക്കുന്നത്. റിഷഭ് പന്ത് 10ാം സ്ഥാനത്ത് തുടരുന്നു. ഓള്‍റൗണ്ടര്‍ റാങ്കിങ്ങില്‍ രവീന്ദ്ര ജഡേജയ്ക്ക് ഒന്നാം സ്ഥാനം നഷ്ടമാവുകയും ചെയ്തു. രവീന്ദ്ര ജഡേജയെ പിന്നിലേക്ക് മാറ്റി വിന്‍ഡിസ് താരം ഹോള്‍ഡറാണ് ഒന്നാം സ്ഥാനത്തേക്ക് എത്തിയത്.

മൊഹാലിയിൽ നടന്ന ആദ്യ ടെസ്റ്റിൽ കോഹ്‌ലി 45 റൺസ് നേടിയപ്പോൾ രണ്ടാം ടെസ്റ്റിൽ 23 , 13 എന്നിങ്ങനെയായിരുന്നു സ്കോറുകള്‍. 2019 നവംബറിൽ ബംഗ്ലാദേശിനെതിരെ നേടിയ 136 ന് ശേഷം ഇതുവരെ ഒരു സെഞ്ച്വറി കോഹ്‌ലിക്ക് നേടിയിട്ടില്ല. മികച്ച ഫോമിലുള്ള ശ്രേയസ് അയ്യരും റാങ്കിങില്‍ നേട്ടമുണ്ടാക്കി. 40 സ്ഥാനങ്ങൾ മെച്ചപ്പെടുത്തി 37-ാം സ്ഥാനത്താണിപ്പോള്‍ ശ്രേയസ്.

ബൗളര്‍മാരില്‍ ഇന്ത്യയുടെ അശ്വിന്‍ രണ്ടാം സ്ഥാനത്ത് തുടരുന്നു. മുഹമ്മദ് ഷമി ഒരു സ്ഥാനം മുകളിലേക്ക് കയറി 17ാം റാങ്കിലെത്തി. ഇന്ത്യക്കെതിരെ സെഞ്ചുറി നേടിയ ദിമുത് കരുണരത്‌നെ മൂന്ന് സ്ഥാനം മുന്നേറി 5ാം സ്ഥാനത്ത് എത്തി. കരിയര്‍ ബെസ്റ്റ് പ്രകടനമാണ് ദിമുത് കരുണരത്‌നെയുടെത്. ടെസ്റ്റ് റാങ്കിങ്ങില്‍ ബാറ്റേഴ്‌സില്‍ ലാബുഷെയ്ന്‍ ആണ് ഒന്നാമത്. ബൗളര്‍മാരില്‍ കമിന്‍സും.

മാർനസ് ലബുഷെയിൻ(ആസ്‌ട്രേലിയ) ജോ റൂട്ട്(ഇംഗ്ലണ്ട്)സ്റ്റീവ് സ്മിത്ത്(ആസ്‌ട്രേലിയ)കെയിൻ വില്യംസൺ( ന്യൂസിലാൻഡ്) ദിമുത് കരുണരത്‌നെ എന്നിവരാണ് ബാറ്റർമാരിൽ ആദ്യ അഞ്ചിലുള്ളവർ.

ICC Rankings: Jasprit Bumrah Moves To Fourth Spot In Test Bowling Rankings, Virat Kohli Slips To Ninth

TAGS :

Next Story