ബറോഡ വിടാനൊരുങ്ങി ജിതേഷ് ശർമ
ആർസിബി താരമായ ജിതേഷ് വിദർഭയിലേക്കാണ് ചേക്കേറാനൊരുങ്ങുന്നത്

ബറോഡ : ഐപിഎൽ ജേതാവും ആർസിബി വൈസ് ക്യാപ്റ്റനുമായ ജിതേഷ് ശർമ വിദർഭയിലേക്ക് ചേക്കേറാനൊരുങ്ങുന്നതായി റിപ്പോർട്ട്. ബറോഡാക്കായി 18 ഫാസ്റ്റ് ക്ലാസ് മത്സരങ്ങൾ കളിച്ച താരം അടുത്ത സീസണോടെ വിദർഭക്കൊപ്പം കളത്തിലിറങ്ങും. ബറോഡാക്കായി മുഷ്താഖ് അലി ട്രോഫിയിൽ നടത്തിയ പ്രകടനമാണ് താരത്തിന് ഐപിഎല്ലിലേക്കുള്ള വഴിയൊരുക്കിയത്.
ഐപിൽഎല്ലിൽ മുംബൈ ഇന്ത്യൻസ്, പഞ്ചാബ് കിങ്‌സ് ടീമുകൾക്കായി കളിച്ച താരത്തെ 11 കോടി രൂപക്കാണ് ബാംഗ്ലൂർ കഴിഞ്ഞ മെഗാ ലേലത്തിൽ ടീമിലെത്തിച്ചത്. സീസണിൽ 11 ഇന്നിങ്സിൽ നിന്നായി 265 റൺസ് അടിച്ചെടുത്ത താരം സീസണിൽ ടീമിന്റെ വൈസ് ക്യാപ്റ്റൻ കൂടിയായിരുന്നു.
2023 ൽ നേപ്പാളിനെതിരെ ദേശീയ കുപ്പായത്തിൽ അരങ്ങേറിയ താരം ഇതുവരെ ഒമ്പത് ടി20 മത്സരങ്ങളിൽ കളിച്ചിട്ടുണ്ട്.
Next Story
Adjust Story Font
16

