ജോ റൂട്ട് ഐസിസിയുടെ ഓഗസ്റ്റ് മാസത്തെ മികച്ച താരം

ഇന്ത്യക്കെതിരെ നടന്ന ടെസ്റ്റ് പരമ്പരയിലെ ആദ്യ മൂന്ന് മത്സരത്തിലും മിന്നും പ്രകടമാണ് ജോ റൂട്ട് നടത്തിയത്

MediaOne Logo

Web Desk

  • Updated:

    2021-09-13 12:15:03.0

Published:

13 Sep 2021 12:15 PM GMT

ജോ റൂട്ട് ഐസിസിയുടെ ഓഗസ്റ്റ് മാസത്തെ മികച്ച താരം
X

ഐസിസിയുടെ ഓഗസ്റ്റ് മാസത്തെ മികച്ച പുരുഷ ക്രിക്കറ്റ് താരമായി ഇംഗ്ലണ്ട് ടെസ്റ്റ് ക്യാപ്റ്റന്‍ ജോ റൂട്ടിനെ തെരഞ്ഞെടുത്തു. ഇന്ത്യക്കെതിരെ നടത്തിയ മികച്ച പ്രകടനമാണ് റൂട്ടിനെ അവാര്‍ഡിന് അര്‍ഹനാക്കിയത്.

അയര്‍ലന്‍ഡിന്റെ ഓള്‍ റൗണ്ടര്‍ എയ്മിയര്‍ റിച്ചാര്‍ഡ്‌സനാണ് ഓഗസ്റ്റ് മാസത്തെ മികച്ച വനിതാ ക്രിക്കറ്റ് താരം. ഐസിസിയുടെ വനിതാ ലോകകപ്പിനുള്ള യൂറോപ്പ് യോഗ്യത മത്സരത്തില്‍ പുറത്തെടുത്ത മികച്ച പ്രകടനമാണ് എയ്മറിന് മികച്ച വനിതാ താരത്തിനുള്ള അവാര്‍ഡ് നേടിക്കൊടുത്തത്.

ഇന്ത്യക്കെതിരെ നടന്ന ടെസ്റ്റ് പരമ്പരയിലെ ആദ്യ മൂന്ന് മത്സരത്തിലും മിന്നും പ്രകടമാണ് ജോ റൂട്ട് നടത്തിയത്. മൂന്ന് മത്സരങ്ങളില്‍ നിന്ന് 507 റണ്‍സായിരുന്നു റൂട്ട് നേടിയത്. ഇന്ത്യക്കെതിരെ നടത്തിയ പ്രകടനത്തിന് പിന്നാലെ ജോ റൂട്ട് ഐസിസി ടെസ്റ്റ് റാങ്കിങില്‍ ഒന്നാം സ്ഥാനത്ത് എത്തിയിരുന്നു.

TAGS :

Next Story