Quantcast

ഇനി ന്യൂസിലാൻഡ് ജയിച്ചാലോ, എന്ത് ചെയ്യും? വൈറലായി ജഡേജയുടെ മറുപടി

അവസാന മത്സരത്തിൽ നമീബിയക്കെതിരെ വമ്പൻ ജയം ജയിച്ചാലും ഇന്ത്യക്ക് അഫ്ഗാനിസ്താന്റെ 'സഹായം' വേണം. അതായത് ന്യൂസിലാൻഡിനെതിരെ അഫ്ഗാനിസ്താൻ ജയിക്കണം.

MediaOne Logo

Web Desk

  • Published:

    6 Nov 2021 5:12 AM GMT

ഇനി ന്യൂസിലാൻഡ് ജയിച്ചാലോ, എന്ത് ചെയ്യും? വൈറലായി ജഡേജയുടെ മറുപടി
X

നെറ്റ്‌റൺറേറ്റിലെ കുതിപ്പുമായി സ്‌കോട്ട്‌ലാൻഡിനെതിരെ ഇന്ത്യ ജയിച്ചെങ്കിലും സെമി സാധ്യത ഇപ്പോഴും അകലെയാണ്. അവസാന മത്സരത്തിൽ നമീബിയക്കെതിരെ വമ്പൻ ജയം ജയിച്ചാലും ഇന്ത്യക്ക് അഫ്ഗാനിസ്താന്റെ 'സഹായം' വേണം. അതായത് ന്യൂസിലാൻഡിനെതിരെ അഫ്ഗാനിസ്താൻ ജയിക്കണം. എന്നാൽ മാത്രമെ ഇന്ത്യക്ക് ഇനി രക്ഷയുള്ളൂ. ഇത് മുന്നിൽ കണ്ടായിരുന്നു മാധ്യമപ്രവർത്തകന്റെ ചോദ്യം.

ന്യൂസീലന്‍ഡ് അഫ്ഗാനിസ്താനോട് തോറ്റാല്‍ നമ്മുടെ സാധ്യതകള്‍ വര്‍ധിക്കുമെന്ന തരത്തില്‍ ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. എന്നാല്‍ അഫ്ഗാനോട് ന്യൂസീലന്‍ഡ് പരാജയപ്പെട്ടില്ലെങ്കിലോ?'', എന്നായിരുന്നു മാധ്യമപ്രവര്‍ത്തകന്റെ ചോദ്യം. ''അപ്പോള്‍ പിന്നെ ബാഗും പാക്ക് ചെയ്ത് വീട്ടില്‍ പോകും, വേറെന്ത് ചെയ്യാന്‍'' എന്നായിരുന്നു ജഡേജയുടെ രസകരമായ മറുപടി.

ജഡേജയുടെ ഈ മറുപടി സമൂഹമാധ്യമങ്ങളിലും തരംഗമായി. നിരവധി പേരാണ് ഈ വീഡിയോ മാത്രം കട്ട് ചെയ്ത് രസകരമായ അടിക്കുറിപ്പോടെ ട്വിറ്ററിൽ പങ്കുവെക്കുന്നത്. ഇന്നലെ സ്‌കോട്ട്‌ലാൻഡിനെതിരായ മത്സര ശേഷം മാധ്യമങ്ങളെ കണ്ടത് ജഡേജയായിരുന്നു. നിർണായക മത്സരത്തിൽ സ്‌കോട്ട്‌ലന്റിനെതിരെ തകർപ്പൻ ജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. സ്‌കോട്ട്‌ലാന്റ് ഉയർത്തിയ 86 റൺസ്, എട്ട് വിക്കറ്റും 13.3 ഓവറും ബാക്കി നിൽക്കെ ഇന്ത്യ മറികടയ്ക്കുകയായിരുന്നു. രോഹിത് ശർമ്മയും ലോകേഷ് രാഹുലും ചേർന്നാണ് ഇന്ത്യയുടെ ജയം എളുപ്പമാക്കിയത്.

ട്വന്റി20 ലോകകപ്പിലെ ആദ്യ രണ്ടു മത്സരങ്ങളിൽ തോറ്റതോടെ സെമി പ്രതീക്ഷ നിലനിർത്താൻ കൂറ്റൻ വിജയങ്ങൾ അനിവാര്യമായ ഇന്ത്യ, തുടർച്ചയായ രണ്ടാം മത്സരത്തിലും ആ ലക്ഷ്യം നിറവേറ്റുകയായിരുന്നു. സ്കോട്‌ലൻഡിനെതിരെ ഇന്ത്യ വിജയലക്ഷ്യം മറികടക്കുമ്പോൾ 81 പന്തുകൾ ബാക്കിയായിരുന്നു. ഇത് റെക്കോർഡാണ്.

TAGS :

Next Story