Quantcast

'യുവിയേയും ധോണിയേയും ഓർമിപ്പിച്ചു'; പന്ത്- പാണ്ഡ്യ കൂട്ടുകെട്ടിനെക്കുറിച്ച് ഗവാസ്‌കർ

133 റൺസിന്‍റെ കൂട്ടുകെട്ടാണ് അവസാന മത്സരത്തില്‍ പന്തും പാണ്ഡ്യയും ചേര്‍ന്ന് പടുത്തുയർത്തിയത്

MediaOne Logo

Web Desk

  • Updated:

    2022-07-19 07:54:29.0

Published:

19 July 2022 7:46 AM GMT

യുവിയേയും ധോണിയേയും ഓർമിപ്പിച്ചു; പന്ത്- പാണ്ഡ്യ കൂട്ടുകെട്ടിനെക്കുറിച്ച് ഗവാസ്‌കർ
X

ഇന്ത്യ ഇംഗ്ലണ്ട് ഏകദിന പരമ്പരയിലെ നിർണ്ണായക മത്സരത്തിൽ റിഷഭ് പന്തും ഹർദിക് പാണ്ഡ്യയും ചേർന്നു നടത്തിയ രക്ഷാ പ്രവർത്തനമാണ് ഇന്ത്യയെ വിജയതീരമണച്ചത്. 133 റൺസിന്റെ കൂട്ടുകെട്ടാണ് ഇരുവരും ചേർന്ന് പടുത്തുയർത്തിയത്. ഒരു ഘട്ടത്തിൽ പരാജയം മണത്ത ഇന്ത്യയെ നാലാം വിക്കറ്റിൽ ഒത്തു ചേർന്ന ഇരുവരും സമ്മർദങ്ങളേതുമില്ലാതെ കരകയറ്റുകയായിരുന്നു.

പന്തിന്‍റേയും പാണ്ഡ്യയുടേയും കൂട്ടുകെട്ടിനെ കുറിച്ച് മനസ്സ് തുറന്നിരിക്കുകയാണിപ്പോൾ മുൻ ഇന്ത്യൻ താരവും കമന്‍റേറ്ററുമായ സുനിൽ ഗവാസ്‌കർ. യുവി ധോണി കൂട്ടുകെട്ടിനെ ഓർമിപ്പിക്കുന്ന കൂട്ടുകെട്ടായിരുന്നു പന്തിന്‍റേയും പാണ്ഡ്യയുടേതുമെന്ന് ഗവാസ്‌കർ പറഞ്ഞു.

പന്തും പാണ്ഡ്യയും യുവരാജ് ധോണി കൂട്ടുകെട്ടിന് പകരക്കാരാവുമോ എന്ന ചോദ്യത്തിന് ഗവാസ്‌കറിന്റെ മറുപടി ഇതായിരുന്നു. "ഉറപ്പായും പന്ത് പാണ്ഡ്യ ജോഡിക്ക് യുവി ധോണി കൂട്ടുകെട്ടിന് പകരക്കാരാവാനാവും. ധോണിയുടേയും യുവിയുടേയും സ്‌ക്‌സറുകൾ, വിക്കറ്റിനിടയിൽ അവരുടെ ഓട്ടം, അവർ രണ്ടു പേരുടേയും സ്ഥിരത.. ഇതൊക്കെ ഓര്‍മിപ്പിക്കുന്ന കൂട്ടുകെട്ടായാരുന്നു പന്ത് പാണ്ഡ്യ ജോഡിയുടേത്. ഉറപ്പായും അവര്‍ക്ക് യുവി ധോണി കൂട്ടുകെട്ടിന് പകരക്കാരാവാനാവും. പാണ്ഡ്യയ്ക്കും പന്തിനും ക്രിക്കറ്റ് ആരാധകരുടെ ഹൃദയം കീഴടക്കാൻ കഴിയുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു"- ഗവാസ്‌കർ പറഞ്ഞു.

ഇന്ത്യ വലിയ തകർച്ചക്ക് മുന്നിൽ നിൽക്കെ റിഷഭ് പന്ത് 113 പന്തിൽ 125 പുറത്താവാതെ നിന്നപ്പോള്‍ ഹാർദിക് 55 പന്തിൽ 71 റൺസ് അടിച്ചു. ഏകദിനത്തില്‍‌ പന്തിന്‍റെ ആദ്യ സെഞ്ച്വറിയായിരുന്നു ഇംഗ്ലണ്ടിനെതിരായുള്ളത്.

TAGS :

Next Story