കേരള ക്രിക്കറ്റ് പൂരത്തിന് ഇനി ദിവസങ്ങൾ മാത്രം; കളംനിറയാൻ കൊമ്പൻമാർ
കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ആഗസ്ത് 21 മുതൽ സെപ്തംബർ 6 വരെയാണ് കെസിഎൽ രണ്ടാം സീസൺ നടക്കുക

തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗ് രണ്ടാം സീസൺ അവസാനഘട്ട ഒരുക്കത്തിൽ ടീമുകൾ. തൃശൂർ ടൈറ്റൻസിന്റെ പരിശീലന ക്യാമ്പ് തിരുവനന്തപുരം തുമ്പ സെന്റ് സേവ്യേഴ്സ് സ്റ്റേഡിയത്തിൽ ആരംഭിച്ചു.
മുൻ രഞ്ജി താരവും സെലക്ഷൻ കമ്മിറ്റി ചെയർമാനുമായിരുന്ന എസ് സുനിൽ കുമാറാണ് ടൈറ്റൻസിന്റെ മുഖ്യ പരിശീലകൻ. കഴിഞ്ഞ സീസണിൽ പരിശീലകനായിരുന്ന സുനിൽ ഒയാസിസ് ഇത്തവണ കോച്ചിങ് ഡയറക്ടറായി ടീമിനോടൊപ്പം ഉണ്ടാകും. കെവിൻ ഓസ്‌കാർ (അസി. കോച്ച്), വിനൻ ജി. നായർ (ബാറ്റിങ് കോച്ച്), ഷാഹിദ് സി.പി. (ബൗളിങ് കോച്ച്), മണികണ്ഠൻ നായർ (ഫീൽഡിങ് കോച്ച്), മനു എസ് (പെർഫോമൻസ് അനലിസ്റ്റ്) എന്നിവരുൾപ്പെടെയുള്ള വരുടെ നേതൃത്വത്തിൽ പരിശീലനം നടത്തുക.
തിരുവനന്തപുരം കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ആഗസ്ത് 21 മുതൽ സെപ്തംബർ 6 വരെയാണ് കെസിഎൽ രണ്ടാം സീസൺ നടക്കുന്നത്. കഴിഞ്ഞ തവണ സെമി ഫൈനൽ വരെയെത്തി പിൻവാങ്ങേണ്ടി വന്ന തൃശൃർ ടൈറ്റൻസ് ഈ സീസണിൽ കിരീടം മാത്രം ലക്ഷ്യമിട്ടാണ് ഇറങ്ങുന്നത്.
Adjust Story Font
16

