Quantcast

'വെടിക്കെട്ടുമായി സഞ്ജുവും അസ്ഹറുദ്ദീനും'; കേരളം സയിദ് മുഷ്താഖ് അലി ട്രോഫി ക്വാർട്ടറിൽ

ഹിമാചൽ ഉയർത്തിയ 146 റൺസ് വിജയലക്ഷ്യം രണ്ട് വിക്കറ്റ് നഷ്ടത്തിൽ കേരളം മറികടന്നു

MediaOne Logo

Web Desk

  • Published:

    16 Nov 2021 12:33 PM GMT

വെടിക്കെട്ടുമായി സഞ്ജുവും അസ്ഹറുദ്ദീനും; കേരളം സയിദ് മുഷ്താഖ് അലി ട്രോഫി ക്വാർട്ടറിൽ
X

സയിദ് മുഷ്താഖ് അലി ട്രോഫിയിൽ ഹിമാചലിന് എതിരെ കേരളത്തിന് ജയം. ഹിമാചൽ ഉയർത്തിയ 146 റൺസ് വിജയലക്ഷ്യം രണ്ട് വിക്കറ്റ് നഷ്ടത്തിൽ കേരളം മറികടന്നു. ജയത്തോടെ കേരളം ക്വാർട്ടറിൽ കടന്നു. ക്വാർട്ടറിൽ തമിഴ്നാട് ആണ് കേരളത്തിന്റെ എതിരാളികൾ.

കേരളത്തിനായി മുഹമ്മദ് അസ്ഹറുദ്ദീനും സഞ്ജു സാംസണും അർധ ശതകം നേടി. 57 പന്തിൽ നിന്ന് അസ്ഹറുദ്ദീൻ 60 റൺസ് നേടിയപ്പോൾ 39 പന്തിൽ നിന്ന് 52 റൺസുമായി സഞ്ജു പുറത്താവാതെ നിന്നു. ആറ് ഫോറും ഒരു സിക്സും സഞ്ജുവിന്റെ ബാറ്റിൽ നിന്ന് വന്നു.

നേരത്തെ ടോസ് നേടിയ കേരളം ഹിമാചലിനെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. ഹിമാചലിന് വേണ്ടി രാഘവ് ധവാൻ 65 റൺസ് നേടി. പിഎസ് ചോപ്ര 36 റൺസും. മറ്റ് ഹിമാചൽ ബാറ്റ്സ്മാന്മാർക്ക് ആർക്കും താളം കണ്ടെത്താനായില്ല.

കേരളത്തിനായി മിഥുൻ എസ് രണ്ട് വിക്കറ്റും ബേസിൽ, ജലജ് സക്സേന, എംഎസ് അഖിൽ, മനു കൃഷ്ണൻ എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി. ജയത്തോടെ കേരളത്തിന്റെ പോയിന്റ് 14ലേക്ക് എത്തി. 6 കളിയിൽ നാല് ജയം കേരളം നേടിയപ്പോൾ രണ്ട് തോൽവി വഴങ്ങി. 16 പോയിന്റോടെ ഗുജറാത്ത് ആണ് ഗ്രൂപ്പ് ഡിയിൽ ഒന്നാമത്.



Kerala wins Syed Mushtaq Ali Trophy against Himachal Kerala overtook Himachal's target of 146 by two wickets. With the win, Kerala entered the quarters. Kerala's opponents are Tamil Nadu in the quarters.





TAGS :

Next Story