Quantcast

വൈശാഖ് ചന്ദ്രന് നാല് വിക്കറ്റ്; രഞ്ജി ട്രോഫിയിൽ കേരളത്തിനെതിരെ ഒഡീഷക്ക് ഫോളോ ഓൺ

മൂന്നാം ദിനം കളി നിർത്തുമ്പോൾ നാല് വിക്കറ്റ് നഷ്ടത്തിൽ 102 റൺസെന്ന നിലയിലാണ് ഒഡീഷ

MediaOne Logo

Sports Desk

  • Published:

    20 Oct 2026 6:56 PM IST

Vaishakh Chandran takes four wickets; Odisha forced to follow on against Kerala in Ranji Trophy
X

തിരുവനന്തപുരം:ഒഡീഷക്കെതിരായ രഞ്ജി ട്രോഫി മത്സരത്തിൽ കേരളം ശക്തമായ നിലയിൽ. കേരളത്തിന്റെ സ്‌കോറായ 404-നെതിരെ ബാറ്റ് ചെയ്യാനിറങ്ങിയ ഒഡീഷയുടെ ആദ്യ ഇന്നിങ്സ് 225 റൺസിന് അവസാനിച്ചു. ഇതേ തുടർന്ന് ഫോളോ ഓൺ ചെയ്ത ഒഡീഷ മൂന്നാം ദിവസം കളി നിർത്തുമ്പോൾ നാല് വിക്കറ്റ് നഷ്ടത്തിൽ 102 റൺസെന്ന നിലയിലാണ്. ആറ് വിക്കറ്റ് ശേഷിക്കെ ഇന്നിങ്സ് തോൽവി ഒഴിവാക്കാൻ ഒഡീഷയ്ക്ക് 77 റൺസ് കൂടി വേണം.

മൂന്ന് വിക്കറ്റിന് 114 റൺസെന്ന നിലയിൽ മൂന്നാം ദിവസം കളി തുടങ്ങിയ ഒഡീഷയ്ക്ക് രണ്ടാം ഓവറിൽ തന്നെ സന്ദീപ് പട്‌നായിക്കിന്റെ (2) വിക്കറ്റ് നഷ്ടമായി. വൈകാതെ വൈശാഖ് ചന്ദ്രന്റെ പന്തിൽ നിനാദ് രഥ്വയും (1) മടങ്ങി. എന്നാൽ മറുവശത്ത് ഉറച്ചുനിന്ന ക്യാപ്റ്റൻ ശുഭ്രാംശു സേനാപതിയും രാജേഷ് ധൂപറും ചേർന്ന് ആറാം വിക്കറ്റിൽ 60 റൺസ് കൂട്ടിച്ചേർത്തു. തുടർന്ന് രാജേഷ് ധൂപറിനെയും (34) സൗമ്യ ലെങ്കയെയും (0) ഒരേ ഓവറിൽ പുറത്താക്കി വൈശാഖ് ചന്ദ്രനാണ് കളി വീണ്ടും കേരളത്തിന്റെ വരുതിയിലാക്കിയത്. 50 റൺസെടുത്ത ശുഭ്രാംശുവിനെ ജലജ് സക്‌സേനയും പുറത്താക്കി. 37 റൺസെടുത്ത ലളിത് യാദവിന്റെ പ്രകടനമാണ് ഒഡീഷയുടെ സ്‌കോർ 225-ൽ എത്തിച്ചത്. കേരളത്തിന് വേണ്ടി വൈശാഖ് ചന്ദ്രൻ നാലും ആദിത്യ സർവാടെ മൂന്നും ജലജ് സക്‌സേന രണ്ടും വിക്കറ്റുകൾ വീഴ്ത്തി.

ഫോളോ ഓൺ ചെയ്ത ഒഡീഷ രണ്ടാം ഇന്നിങ്‌സിലും ബാറ്റിങ് തകർച്ച നേരിടുകയാണ്. രണ്ടാം ഓവറിൽ തന്നെ ഓപ്പണർ ശന്തനു മിശ്രയെ (2) പുറത്താക്കി ആദിത്യ സർവാടെ കേരളത്തിന് മികച്ച തുടക്കം നൽകി. ഒൻപത് റൺസെടുത്ത ഓം മുണ്ഡെയെ വൈശാഖ് ചന്ദ്രനും പുറത്താക്കി. മൂന്നാം വിക്കറ്റിൽ ഗൗരവ് ചൗധരിയും ക്യാപ്റ്റൻ ശുഭ്രാംശു സേനാപതിയും ചേർന്ന് 71 റൺസ് കൂട്ടിച്ചേർത്തെങ്കിലും ഇരുവരെയും ഒരേ ഓവറിൽ പുറത്താക്കി ജലജ് സക്‌സേന ഒഡീഷയ്ക്ക് ഇരട്ടപ്രഹരമേൽപ്പിച്ചു. ഗൗരവ് ചൗധരി 53-ഉം ശുഭ്രാംശു 30-ഉം റൺസെടുത്തു

TAGS :

Next Story