Quantcast

കൊച്ചി ടസ്കേഴ്സ് കേരളക്ക് വേണ്ടി കളിച്ചതിന്റെ ബാക്കിതുക ഇനിയും കിട്ടാനുണ്ടെന്ന് ബ്രാഡ് ഹോഡ്ജ്

കൊച്ചി ടസ്കേഴിസിനു വേണ്ടി കളിച്ചപ്പോഴുള്ള 35 % പണം ഇനിയും ലഭിക്കാനുണ്ടെന്നാണ് ബ്രാഡ് ഹോഡ്ജ് പറയുന്നത്.

MediaOne Logo

rishad

  • Published:

    25 May 2021 10:00 AM GMT

കൊച്ചി ടസ്കേഴ്സ് കേരളക്ക് വേണ്ടി കളിച്ചതിന്റെ ബാക്കിതുക ഇനിയും കിട്ടാനുണ്ടെന്ന് ബ്രാഡ് ഹോഡ്ജ്
X

ഐപിഎൽ ടീമായിരുന്ന കൊച്ചി ടസ്കേഴ്സ് കേരളയിൽ നിന്ന് പ്രതിഫല തുക ലഭിക്കാൻ ബാക്കിയുണ്ടെന്നും ഇത് ലഭ്യമാക്കാൻ എന്തെങ്കിലും ചെയ്യാനാവുമോ എന്നും ബിസിസിഐയോട് ആരാഞ്ഞ് ഓസീസ് മുൻ താരം ബ്രാഡ് ​ഹോഡ്ജ്. കൊച്ചി ടസ്കേഴിസിനു വേണ്ടി കളിച്ചപ്പോഴുള്ള 35 % പണം ഇനിയും ലഭിക്കാനുണ്ടെന്നാണ് ബ്രാഡ് ഹോഡ്ജ് പറയുന്നത്. ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിലെ കളിക്കാർക്ക് ലോകകപ്പ് സമ്മാനതുക നല്‍കിയില്ലെന്ന ആരോപണത്തിന് പിന്നാലെയാണ് ബ്രാഡ്ഹോഡ്ജും രംഗത്ത് എത്തുന്നത്.

'പത്ത് വര്‍ഷത്തിന് മുമ്പ് കൊച്ചി ടസ്ക്കേഴ്സ് കേരളക്കായി കളിച്ച താരങ്ങള്‍ക്ക് ഇതുവരെ ബാക്കി 35 ശതമാനം പണം ലഭിച്ചിട്ടില്ല. ഏതെങ്കിലും വിധത്തില്‍ ബി സി സി ഐക്ക് ആ പണം എവിടെയെന്ന് കണ്ടെത്താന്‍ സാധിക്കുമോ?''- എന്നാണ് ഹോഡ്ജ് തമാശരൂപേണ ട്വീറ്റ് ചെയ്തിരിക്കുന്നത്. 2010ലെ ഐ പി എല്‍ താര ലേലത്തില്‍ 425,000 യു എസ് ഡോളറിനായിരുന്നു (ഇപ്പോൾ ഏകദേശം 3.09 കോടി രൂപ) കൊച്ചി ടസ്കേഴ്സ് കേരള ഹോഡ്ജിനെ സ്വന്തമാക്കുന്നത്. സീസണിലെ 14 മത്സരങ്ങളില്‍ നിന്ന് ഓസ്ട്രേലിയന്‍ താരം ടീമിനായി 285 റണ്‍ണസെടുത്തിരുന്നു. ട്വീറ്റ് പ്രകാരം കണക്ക് കൂട്ടുമ്പോള്‍ ടീം താരത്തിന് ഇനി 127,000 യു എസ് ഡോളര്‍ തുക ഇനിയും നല്‍കാനുണ്ട്. ഇന്ത്യൻ രൂപ ഏകദേശം ഒരു കോടി രൂപയിലേറെയാണ് ഇനിയും താരത്തിന് കിട്ടാനുള്ളത്.

രാഹുൽ ദ്രാവിഡ്, എസ്. ശ്രീശാന്ത്,മഹേല ജയവർധനെ, രവീന്ദ്ര ജഡേജ തുടങ്ങിയവരും കൊച്ചി ടസ്കേഴ്സ് താരങ്ങളായിരുന്നു. 2011ൽ ഐപിഎല്ലിൽ രണ്ട് ടീമുകളെ കൂടി ഉൾപ്പെടുത്താൻ തീരുമാനിച്ച ബിസിസിഐ പൂനെ വാരിയേഴ്സിനൊപ്പം കൊച്ചി ടസ്കേഴ്സിനെയും ഐപിഎല്ലിന്റെ ഭാ​ഗമാക്കുന്നത്. എന്നാൽ ആദ്യ സീസണുശേഷം ഉടമസ്ഥർ തമ്മിലുള്ള തർക്കം മൂലം ബിസിസിഐക്ക് നൽകേണ്ട ബാങ്ക് ​ഗ്യാരണ്ടി നൽകുന്നതിൽ പരാജയപ്പെട്ടതിന്റെ പേരിൽ ടസ്കേഴ്സിനെ ബിസിസിഐ പുറത്താക്കുകയായിരുന്നു .

TAGS :

Next Story