Quantcast

'ശക്തമായ കാറ്റും തിരമാലകളും': ബെറിൽ ചുഴലിക്കാറ്റിന്റെ ദൃശ്യങ്ങൾ അനുഷ്കയെ കാണിച്ച് കോഹ്‌ലി

ഇന്ത്യൻ ടീം തങ്ങുന്ന ഹോട്ടലിൽ നിന്നുള്ളതാണ് ദൃശ്യങ്ങൾ. വീഡിയോ കോളിലൂടെ ഭാര്യ അനുഷ്‌കയെ കാണിക്കുകയാണ് കോഹ്‌ലി

MediaOne Logo

Web Desk

  • Published:

    3 July 2024 12:32 PM IST

Virat Kohli
X

ബാർബഡോസ്: ടി20 ലോകകപ്പ് കിരീട നേട്ടത്തിന് പിന്നാലെ ബാർബഡോസിൽ കുടുങ്ങിയിരിക്കുകയാണ് ടിം ഇന്ത്യ. രോഹിതിന്റെയും സംഘത്തിന്റെയും നാട്ടിലേക്കുള്ള തിരിച്ചുവരവ് വൈകുകയാണ്.

നാളെ ഡൽഹിയിൽ എത്തുമെന്നാണ് ഏറ്റവും ഒടുവിലത്തെ റിപ്പോർട്ട്. ബാർബഡോസിലെ ഹോട്ടലിൽ തന്നെയാണ് ടിം ഇന്ത്യ കഴിയുന്നത്. ബെറിൽ ചുഴലിക്കാറ്റിന്റെ ശക്തി കുറഞ്ഞുവരുന്നേയുള്ളൂ. ഇപ്പോഴിതാ വിരാട് കോഹ്‌ലിയുടെ ഒരു വീഡിയോയാണ് ക്രിക്കറ്റ് പ്രേമികൾക്കിടയിലേക്ക് എത്തുന്നത്. ഭാര്യ അനുഷ്‌കയ്ക്ക് ചുഴലിക്കാറ്റിന്റെ ശക്തി, വീഡിയോ കോളിൽ കാണിച്ചുകൊടുക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്.

കൂറ്റൻ തിരമാലകളും ശക്തമായ കാറ്റിൽ ഇളകുന്ന തെങ്ങോലകളും വീഡിയോയിൽ കാണാം. ഇന്ത്യൻ ടീം തങ്ങുന്ന ഹോട്ടലിൽ നിന്നുള്ളതാണ് ദൃശ്യങ്ങൾ എന്നാണ് മനസിലാകുന്നത്. വിരാട് കോഹ്‌ലി ഫോണിൽ ചിത്രീകരിക്കുന്നത് പിന്നിൽ നിന്നൊരാൾ ഷൂട്ട് ചെയ്ത രീതിയിലാണ് ദൃശ്യങ്ങളുള്ളത്. സുരക്ഷ മുൻനിർത്തി ഹോട്ടലിൽ തന്നെ തങ്ങാനാണ് ടീം ഇന്ത്യക്ക് ലഭിച്ച നിർദേശം. ലോകകപ്പ് വിജയത്തിന് പിന്നാലെ ആ ഹോട്ടലില്‍ തന്നെയാണ് ടീം ഇന്ത്യ.

അതേസമയം നാളെ അതിരാവിലെ ഡൽഹിയിൽ എത്തുന്ന ടീമിനെ സ്വീകരിക്കാൻ വിപുലമായ പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. വൈകീട്ട് മുംബൈയിൽ തുറന്ന വാഹനത്തിൽ ടീമംഗങ്ങൾ ലോകകപ്പുമായി സഞ്ചരിക്കും. ഇന്ത്യൻ ടീമിന് 125 കോടി പാരിതോഷികമാണ് ബി.സി.സി.ഐ പ്രഖ്യാപിച്ചത്. സെക്രട്ടറി ജയ് ഷായാണ് പ്രഖ്യാപനം നടത്തിയത്. ചാമ്പ്യൻമാരായതോടെ ഐ.സി.സി.യുടെ സമ്മാനത്തുകയായ 20.42 കോടിയും ഇന്ത്യൻ ടീമിന് ലഭിച്ചിരുന്നു.

Watch Video


TAGS :

Next Story