Quantcast

ശുഭ്മാന്‍ ഷോ! രാജസ്ഥാന് 172 റൺസ് വിജയലക്ഷ്യം

ശുബ്മാൻ ഗില്ലിന് അർധ സെഞ്ച്വറി

MediaOne Logo

Sports Desk

  • Updated:

    2021-10-07 16:11:12.0

Published:

7 Oct 2021 3:59 PM GMT

ശുഭ്മാന്‍ ഷോ! രാജസ്ഥാന് 172 റൺസ് വിജയലക്ഷ്യം
X

ഐ.പി.എല്ലിൽ രാജസ്ഥാൻ റോയൽസിനെതിരെ കൊൽക്കത്തക്ക് മികച്ച സ്‌കോർ. നിശ്ചിത 20 ഓവറിൽ കൊൽക്കത്ത 171 റൺസെടുത്തു. അർധ സെഞ്ച്വറി നേടിയ ശുബ്മാൻ ഗില്ലും 38 റൺസെടുത്ത വെങ്കിടേഷ് അയ്യറുമാണ് കൊൽക്കത്ത നിരയിൽ തിളങ്ങിയത്. രണ്ട് സിക്‌സും നാല് ഫോറുമടക്കം ശുഭ്മാൻ ഗിൽ 56 റൺസ് എടുത്തു. രാജസ്ഥാന് വേണ്ടി ക്രിസ് മോറിസും ചേതൻ സകറിയയും രാഹുൽ തിവാട്ടിയയും ഗ്ലേൻ ഫിലിപ്‌സും ഓരോ വിക്കറ്റ് വീതം വീഴ്ത്തി. അവസാന മത്സരമായ ഇന്ന് നേരിയ പ്ലേ ഓഫ് സാധ്യതകൾ മാത്രമാണ് രാജസ്ഥാന് അവശേഷിക്കുന്നത്.ഒടുവില്‍ വിവരം കിട്ടുമ്പോള്‍ രാജസ്ഥാന് മൂന്ന് റണ്‍സ് എടുക്കുന്നതിനിടെ രണ്ട് വിക്കറ്റുകള്‍ നഷ്ടമായി. ക്യാപ്റ്റന്‍ സഞ്ജു സാംസണും യശസ്വി ജയ് സ്വാളുമാണ് പുറത്തായത്.

TAGS :

Next Story