''ഒരിക്കലും അങ്ങനെ ചെയ്യരുത്''; ശ്രീലങ്കക്കെതിരായ പരമ്പരക്ക് മുമ്പ് സഞ്ജുവിന് സംഗക്കാരയുടെ ഉപദേശം

ശ്രീലങ്കക്കെതിരെ മൂന്ന് മത്സരങ്ങളടങ്ങിയ ടി 20 പരമ്പയാണ് അരങ്ങേറുക

MediaOne Logo

Web Desk

  • Published:

    30 Dec 2022 1:08 PM GMT

ഒരിക്കലും അങ്ങനെ ചെയ്യരുത്; ശ്രീലങ്കക്കെതിരായ പരമ്പരക്ക് മുമ്പ് സഞ്ജുവിന് സംഗക്കാരയുടെ ഉപദേശം
X

ന്യൂഡല്‍ഹി: ശ്രീലങ്കക്കെതിരെ ജനുവരി മൂന്നിന് മുംബൈയില്‍ ആരംഭിക്കുന്ന ടി20 പരമ്പരക്ക് മുന്നോടിയായി മലയാളി താരം സഞ്ജു സാസണ് നിര്‍ദേശങ്ങളുമായി മുന്‍ ശ്രീലങ്കന്‍ താരവും രാജസ്ഥാന്‍ റോയല്‍സ് ഹെഡ് കോച്ചുമായ കുമാര്‍ സംഗക്കാര. ഐ.പി.എല്ലിൽ കളിക്കുന്നതും രാജ്യത്തിനായി കളിക്കുന്നതും വ്യത്യസ്തമാണെന്നും തന്‍റെ റോള്‍ മനസ്സിലാക്കി അത് കൃത്യമായി നിര്‍വഹിക്കണമെന്നും സംഗക്കാര പറഞ്ഞു.

''സഞ്ജു ബാറ്റിങ്ങിൽ പരമാവധി ശ്രദ്ധ കേന്ദ്രീകരിക്കണം. ഐ.പി.എല്ലിൽ കളിക്കുന്നതും രാജ്യത്തിനായി കളിക്കുന്നതും വ്യത്യസ്തമാണ്. മനസ്സ് ശാന്തമാക്കി നിങ്ങളുടെ റോൾ കൃത്യമായി നിർവഹിക്കുക. എന്റെ കഴിവ് തെളിയിക്കാനുള്ള അവസാന അവസാരമാണ് ഇതെന്ന ചിന്ത നിർബന്ധമായും ഒഴിവാക്കുക. അത്ഭുതകരമായ കഴിവുകളുള്ള ചെറുപ്പക്കാരനാണ് അദ്ദേഹം. അത് തിരിച്ചറിഞ്ഞ് പോരാടുക''- സംഗക്കാര പറഞ്ഞു.

കഴിഞ്ഞ ഓഗസ്റ്റിന് ശേഷം ആദ്യമായാണ് സഞ്ജു വീണ്ടും ഇന്ത്യന്‍ ടി20 ടീമിനായി പാഡ് കെട്ടാനൊരുങ്ങുന്നത്. ലോഡര്‍ ഹില്ലില്‍ വിന്‍ഡീസിനെതിരെയാണ് സഞ്ജു അവസാനമായി ടി20 കളിച്ചത്. ശ്രീലങ്കക്കെതിരെ മൂന്ന് മത്സരങ്ങളടങ്ങിയ ടി 20 പരമ്പയാണ് അരങ്ങേറുക. അതിന് ശേഷം നടക്കുന്ന മൂന്ന് മത്സരങ്ങള്‍ അടങ്ങിയ ഏകദിന പരമ്പരക്കുള്ള ടീമില്‍ സഞ്ജു ഇടംപിടിച്ചിട്ടില്ല.


TAGS :

Next Story