Quantcast

ഗവാസ്കറിന് ആദരമൊരുക്കാൻ എം.സി.എ

താരത്തിന്റെ പ്രതിമ വാംഖഡെ സ്റ്റേഡിയത്തിൽ സ്ഥാപിക്കാനൊരുങ്ങി മുംബൈ ക്രിക്കറ്റ് അസോസിയേഷൻ

MediaOne Logo

Sports Desk

  • Published:

    1 Aug 2025 7:27 PM IST

ഗവാസ്കറിന് ആദരമൊരുക്കാൻ എം.സി.എ
X

മുംബൈ : മുൻ ഇന്ത്യൻ ബാറ്റർ സുനിൽ ഗവാസ്കറുടെ പ്രതിമ സ്ഥാപിക്കാനൊരുങ്ങി മുംബൈ ക്രിക്കറ്റ് അസോസിയേഷൻ. വാംഖഡെ സ്റ്റേഡിയത്തിന്റെ പ്രവേശന കവാടത്തിലാണ് പ്രതിമ സ്ഥാപിക്കുന്നത്. മുൻ എം.സി.എ പ്രസിഡന്റ ശരത്ത് പവാറിന്റെ പ്രതിമയും സ്ഥാപിക്കപ്പെടും.

അസോസിയേഷൻ തീരുമാനം വളരെയധികം സന്തോഷത്തോടെ സ്വീകരിക്കുന്നുവെന്നും തന്നെ ക്രിക്കറ്റിന്റെ ബാലപാഠങ്ങൾ പഠിപ്പിച്ച മുംബൈ ക്രിക്കറ്റ് അസോസിയേഷനോട് താൻ എന്നും കടപ്പെട്ടിരിക്കുമെന്നും ഗാവസ്‌കർ പ്രതികരിച്ചു.

മികവിന്റെയും നിശ്ചയദാർഢ്യത്തിന്റെയും പ്രതീകമായ ഗവാസ്കറിന്റെ പ്രതിമ വളർന്ന് വരുന്ന യുവ താരങ്ങളെ പ്രചോദിപ്പിക്കുമെന്ന് എം.സി.എ പ്രസിഡന്റ് അജിൻക്യ നായിക് പറഞ്ഞു. താരങ്ങൾക്ക് അത് കൂടുതൽ ഉയരങ്ങളിലേക്ക് ഉയരാൻ സഹായകരമാവുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

1983 ലോകകപ്പ് ജേതാക്കളായ ഇന്ത്യൻ നിരയിൽ ഉൾപ്പെട്ട ഗാവസ്‌കർ 1971 മുതൽ 1987 വരെ ഇന്ത്യക്കായും മുംബൈക്കായും കളത്തിലിറങ്ങിയിട്ടുണ്ട്. ടെസ്റ്റ് ക്രിക്കറ്റിൽ 10,000 റൺസ് നാഴികക്കല്ല് പിന്നിടുന്ന ആദ്യ ക്രിക്കറ്ററെന്ന ഖ്യാതി സ്വന്തം പേരിലുള്ള താരം ഇന്ത്യൻ ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മികച്ച ഓപ്പണർമാരിൽ ഒരാളാണ്.

TAGS :

Next Story