Quantcast

വില്ലനല്ല, നായകനാണ് സിറാജ്; കോഹ്‌ലിയുടെ കളരിയിൽ നിന്നാണ് അയാൾ വരുന്നതെന്ന് ആരാധകർ

പരമ്പരയിൽ അഞ്ചു മത്സരങ്ങളിലും കളിച്ച ഇന്ത്യയുടെ ഏക പേസറായ സിറാജ് 23 വിക്കറ്റാണ് പിഴുതത്.

MediaOne Logo

Sports Desk

  • Published:

    4 Aug 2025 10:31 PM IST

Siraj is a hero, not a villain; Fans say he comes from Kohlis family
X

ഓവൽ: സമീപകാല ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും ആവേശകരമായ മത്സരമാണ് കെന്നിങ്ടൺ ഓവലിൽ നടന്നത്. രണ്ട് ഇന്നിങ്‌സുകളിലായി ഒൻപത് വിക്കറ്റ് വീഴ്ത്തിയ മുഹമ്മദ് സിറാജിന്റെ ബൗളിങ് മികവിലാണ് ഇന്ത്യ ഇംഗ്ലണ്ടിനെ ആറു റൺസിന് വീഴ്ത്തിയത്. മത്സരം സിറാജിന്റെ പ്രായശ്ചിത്തം കൂടിയായിരുന്നു. നാലാംദിനത്തിൽ ഹാരി ബ്രൂക്കിന്റെ ക്യാച്ചെടുത്ത ശേഷം ബൗണ്ടറി റോപ്പിൽ ചവിട്ടിയ സിറാജിനെതിരെ വലിയ വിമർശനമാണ് ഉയർന്നത്. ഈ സമയം വ്യക്തിഗത സ്‌കോർ 19ലായിരുന്നു ബ്രൂക്ക്. ലൈഫ് കിട്ടിയ ഇംഗ്ലീഷ് താരം സെഞ്ച്വറി നേടുകയും മത്സരം ഇംഗ്ലണ്ടിലേക്ക് അടുപ്പിക്കുകയും ചെയ്തിരുന്നു. ക്യാച്ച് വിട്ടശേഷം നിരാശയോടെ നിൽക്കുന്ന സിറാജിന്റെ വീഡിയോ ഇന്നലെ പ്രചരിച്ചിരുന്നു. എന്നാൽ അഞ്ചാംദിനം ഇന്ത്യൻ പേസർ ഇന്ത്യൻ വിജയത്തിന് അടിത്തറപാകുകയായിരുന്നു.

78ാം ഓവറിൽ ജാമി സ്മിത്തിനെ ധ്രുവ് ജുറേലിന്റെ കൈകളിലെത്തിച്ച് ഇംഗ്ലീഷ് തകർച്ചക്ക് അടിത്തറിയിട്ടു. 80ാം ഓവറിൽ ജാമി ഓവർട്ടനെയും 86ാം ഓവറിൽ ഗസ് ആറ്റ്കിൻസനേയും പുറത്താക്കി ഇന്ത്യക്ക് വിജയവും സമ്മാനിച്ചു. മത്സരശേഷം വിരാട് കോഹ്‌ലിയുടെ പോരാട്ടവീര്യവുമായി സിറാജിനെ താരതമ്യപ്പെടുത്തി നിരവധി പേരാണ് രംഗത്തെത്തിയത്. സമൂഹ മാധ്യമങ്ങളിൽ താരത്തെ അഭിനന്ദിച്ച് കോഹ്ലി രംഗത്തെത്തുകയും ചെയ്തു. ഇതിന് മറുപടിയായി 'വിശ്വാസമർപ്പിച്ചതിന് നന്ദി'യെന്ന് ഇന്ത്യൻ പേസർ മറുപടിയും നൽകി.

പരമ്പരയിലെ അഞ്ച് മത്സരങ്ങളിലും കളിച്ച ഇന്ത്യയുടെ ഏക പേസറാണ് സിറാജ്. ജസ്പ്രീത് ബുംറയുടെ അഭാവത്തിൽ ഇന്ത്യയുടെ പേസ് അക്രമണങ്ങളുടെ കടിഞ്ഞാൻ ഏറ്റെടുത്തതും ഈ ഹൈദരാബാദുകാരനായിരുന്നു. പരമ്പരയിലെ അഞ്ചു മത്സരങ്ങളിലായി 185.3 ഓവറുകളാണ് താരം എറിഞ്ഞത്. 23 വിക്കറ്റുകളാണ് സീരിസിൽ സ്വന്തമാക്കിയത്. ലോഡ്‌സിൽ ഇന്ത്യ 22 റൺസിന് തോൽക്കുമ്പോൾ അവസാന ബാറ്ററായി പുറത്തായത് സിറാജായിരുന്നു. നിർഭാഗ്യകരമായ പുറത്താകലിൽ ക്രീസിൽ നിരാശനായിരിക്കുന്ന താരത്തിന്റെ മുഖം ആരാധകരുടെ മനസിൽ ഇന്നുമുണ്ടായിരുന്നു. ഇതിനെല്ലാമുള്ള മനോഹര പരിസമാപ്തിയായി ഈ മത്സരത്തിലെ പ്രകടനം

TAGS :

Next Story