Quantcast

'സിഎസ്കെ ബാറ്റിങ്‌നിരയിൽ ധോണിയുടെ പ്രസക്തിയെന്തെന്ന് മനസിലാകുന്നില്ല?' വിമർശിച്ച് എബി ഡിവില്ലിയേഴ്സ്

MediaOne Logo

Sports Desk

  • Published:

    18 March 2026 9:03 PM IST

സിഎസ്കെ ബാറ്റിങ്‌നിരയിൽ ധോണിയുടെ പ്രസക്തിയെന്തെന്ന് മനസിലാകുന്നില്ല? വിമർശിച്ച് എബി ഡിവില്ലിയേഴ്സ്
X

മുംബൈ: ചെന്നൈ സൂപ്പർ കിങ്സിന്റെ ബാറ്റിങ് നിരയിൽ എംഎസ് ധോണിയുടെ സ്ഥാനം ചോദ്യം ചെയ്ത് മുൻ ആർസിബി താരം എബി ഡിവില്ലിയേഴ്‌സ്‌. ഐപിഎൽ ടുഡേ ലൈവ് എന്ന സ്റ്റാർ സ്പോർട്സ് പരുപാടിയിൽ സംസാരിക്കുകയായിരുന്നു ദക്ഷിണാഫ്രിക്കൻ താരം.

ഡിവില്ലിയേഴ്‌സിന്റെ അഭിപ്രായപ്രകാരം "എട്ടാം നമ്പറിലോ ഒൻപതാം നമ്പറിലോ ബാറ്റ് ചെയ്യുകയും ക്യാപ്റ്റൻസിയിൽ സജീവമല്ലാതിരിക്കുകയും ചെയ്യുകയാണെങ്കിൽ, അദ്ദേഹം ബാറ്റിങ് നിരയിൽ ഒരു സ്ഥാനം പാഴാക്കുന്നത് പോലെയാണെന്നും തെറ്റായ കാരണങ്ങളാലാണ് അവിടെ തുടരുന്നതെന്നും എനിക്ക് തോന്നിപ്പോകുന്നു. അത് അദ്ദേഹം അർഹിക്കുന്ന ഒരു സ്ഥാനമല്ല. ധോണി ഏറ്റവും കുറഞ്ഞത് ആറാം നമ്പറിലെങ്കിലും ബാറ്റ് ചെയ്യാനായി ഇറങ്ങണം. ചില അവസരങ്ങളിൽ അദ്ദേഹം നാലോ അഞ്ചോ സ്ഥാനങ്ങളിൽ ഇറങ്ങുന്നത് കാണാനാണ് ഞാൻ ആഗ്രഹിക്കുന്നത്."

നിലവിലെ സീസണിൽ 44 വയസ്സുകാരനായ ധോണി ചെന്നൈ നിരയിൽ എന്ത് റോളിലാണ് വരുക എന്ന് സ്ഥിരീകരണമൊന്നും ആയിട്ടില്ല. സഞ്ജു സാംസന്റെ വരവോടെ വിക്കറ്റ് കീപ്പർ സ്ഥാനവും ഇനി മലയാളി താരത്തിന് നൽകുമോ എന്നാണ് ആരാധകരുടെ ചോദ്യം. കഴിഞ്ഞ സീസണിൽ കണ്ടതിനേക്കാൾ ധോണിയുടെ സ്വാധീനം കുറയാനും സാധ്യതുണ്ട്.

TAGS :

Next Story