Quantcast

'ലാസ്റ്റ് ബോൾ ത്രില്ലർ'; ഗുജറാത്തിനെ തകർത്ത് മുംബൈ

മുംബൈക്കായി മുരുഗൻ അശ്വിൻ രണ്ടും പൊള്ളാർഡ് ഒരു വിക്കറ്റ് നേടി.

MediaOne Logo

Web Desk

  • Published:

    6 May 2022 6:04 PM GMT

ലാസ്റ്റ് ബോൾ ത്രില്ലർ; ഗുജറാത്തിനെ തകർത്ത് മുംബൈ
X

മുംബൈ: ഗുജറാത്തിനെ അഞ്ച് റൺസിന് തകർത്ത് മുംബൈ സീസണിലെ രണ്ടാം ജയം സ്വന്തമാക്കി. അവസാനബോൾ വരെ ആവേശനിറച്ച മത്സരത്തിലാണ് മുംബൈയുടെ ജയം.മുംബൈ ഉയർത്തിയ 178 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഗുജറാത്തിന് അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 172 റൺസ് എടുക്കാനോ സാധിച്ചുള്ളൂ. അവസാന ഓവറിലെ ഡാനിയൽ സാംസിന്റെ കൃത്യതയാർന്ന ബൗളിങ്ങാണ് മുംബൈയ്ക്ക് വിജയമൊരുക്കിയത്. ഗുജറാത്തിനായി ഓപ്പണർമാരായ വൃന്ദിമാൻ സാഹയും ശുഭ്മാൻ ഗില്ലും മികച്ച തുടക്കമായിരുന്നു നൽകിയത്.

ഒന്നാം വിക്കറ്റ് കൂട്ടുക്കെട്ടിൽ അവർ 106 റൺസ് കൂട്ടിച്ചേർത്തു. ആദ്യ വിക്കറ്റ് നഷ്ടമായതോടെ ഗുജറാത്തിന്റെ സ്‌കോറിങ് വേഗതയും കുറഞ്ഞു. ഇടവേളകളിൽ വിക്കറ്റ് നഷ്ടമായത് തോൽവിയിലെത്തിച്ചു. ഗുജറാത്തിനായി സാഹയും ഗില്ലും അർധസെഞ്ച്വറി നേടി. മുംബൈക്കായി മുരുഗൻ അശ്വിൻ രണ്ടും പൊള്ളാർഡ് ഒരു വിക്കറ്റ് നേടി.

അതേസമയം,ആദ്യം ബാറ്റുചെയ്ത മുംബൈ 6 വിക്കറ്റ് നഷ്ടത്തിൽ 177 റൺസ് എടുത്തു.ക്യാപ്റ്റൻ രോഹിത് ശർമയും ഇഷാൻ കിഷനും ചേർന്ന് മികച്ച തുടക്കമായിരുന്നു മുംബൈക്ക് നൽകിയത്. ആദ്യ വിക്കറ്റിൽ ഇരുവരും കൂട്ടിച്ചേർത്തത് 74 റൺസാണ്. 74 റൺസിലെത്തി നിൽക്കെ ക്യാപ്റ്റൻ രോഹിത് ശർമയെ പുറത്തായി. പിന്നീടെത്തിയ സൂര്യകുമാർ യാദവ് സ്‌കോർ ബോർഡിൽ 13 റൺസ് കൂട്ടിച്ചേർത്ത് പുറത്തായി. സ്‌കോർ 200 ന് മുകളിലെത്തുമെന്ന് തോന്നിയെങ്കിലും ഇടക്കിടെ വിക്കറ്റ് നഷ്ടമായത് മുംബൈക്ക് തിരിച്ചടിയായി.

അവസാന ഓവറുകളിൽ ടിം ഡേവിഡ് പുറത്തെടുത്ത വെടിക്കെട്ട് പ്രകടനമാണ് മുംബൈക്ക് മികച്ച സ്‌കോർ സമ്മാനിച്ചത്. 45 റൺസ് എടുത്ത ഇഷാൻ കിഷനാണ് മുംബൈ നിരയിലെ ടോപ് സ്‌കോറർ. ഗുജറാത്തിനായി റാഷിദ് ഖാൻ രണ്ടും അൽസാരി ജോസഫ്,ലോക്കി ഫെർഗൂസൺ,പ്രദീപ് സാംഗ്വാൻ എന്നിവർ ഓരോ വിക്കറ്റ് വീതം നേടി.

TAGS :

Next Story