Quantcast

മുംബൈക്കെതിരെ ഹൈദരാബാദിന് 151 റണ്‍സ് വിജയലക്ഷ്യം

മുബൈയുടെ ഓപ്പണിങ് നിര സീസണില്‍ ആദ്യമായി താളം കണ്ടെത്തിയ മത്സരത്തില്‍ പക്ഷേ മധ്യനിരക്ക് അത് മുതലാക്കാനായില്ല.

MediaOne Logo

Web Desk

  • Updated:

    2021-04-17 16:24:07.0

Published:

17 April 2021 4:20 PM GMT

മുംബൈക്കെതിരെ ഹൈദരാബാദിന് 151 റണ്‍സ് വിജയലക്ഷ്യം
X

മുംബൈ ഇന്ത്യന്‍സിനെതിരെ സണ്‍റൈസേഴ്സ് ഹൈദരാബാദിന് 151 റണ്‍സ് വിജയലക്ഷ്യം. മുബൈക്കായി ഡീകൊക്ക് 40 റണ്‍സും പൊള്ളാര്‍ഡ് 35 റണ്‍സും രോഹിത് ശര്‍മ്മ 32 റണ്‍സും നേടി. മുബൈയുടെ ഓപ്പണിങ് നിര സീസണില്‍ ആദ്യമായി താളം കണ്ടെത്തിയ മത്സരത്തില്‍ പക്ഷേ മധ്യനിരക്ക് അത് മുതലാക്കാനായില്ല. ടോസ് ലഭിച്ച് ആദ്യം ബാറ്റിംഗ് തെരഞ്ഞെടുത്ത മുംബൈ ഇന്ത്യന്‍സ് നിശ്ചിത 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തിലാണ് 150 റണ്‍സ് എടുത്തത്.

മുബൈക്കായി രോഹിത് ശര്‍മ്മ 25 പന്തില്‍ നിന്ന് 32 റണ്‍സാണ് നേടി. 2 വീതം സിക്സറും ഫോറും ഉള്‍പ്പടെയായിരുന്നു രോഹിതിന്‍റെ ഇന്നിങ്സ്. പവര്‍പ്ലേ കഴിഞ്ഞെത്തിയ ഓവറില്‍ വിജയ് ശങ്കറാണ് രോഹിത്തിനെ പുറത്താക്കിയത്. ഒന്നാം വിക്കറ്റില്‍ രോഹിത്തും ക്വിന്റണ്‍ ഡി കോക്കും ചേര്‍ന്ന് 55 റണ്‍സിന്‍റെ കൂട്ടുകെട്ടാണ് ഉണ്ടാക്കിയത്. 39 പന്തില്‍ അഞ്ച് ബൌണ്ടറി ഉള്‍പ്പടെയാണ് ഡികൊക്കിന്‍റെ ഇന്നിങ്സ്. രോഹിത്തിന് പിന്നാലെ- തന്‍റെ അടുത്ത ഓവറില്‍ സൂര്യകുമാര്‍ യാദവിനെയും വിജയ് ശങ്കര്‍ പുറത്താക്കിയപ്പോള്‍ മുംബൈ 71/2 എന്ന നിലയിലേക്ക് വീണു. 39 പന്തുകള്‍ നേരിട്ട ക്വിന്റണ്‍ ഡി കോക്ക് നിര്‍ണ്ണായകമായ ഘട്ടത്തില്‍ പുറത്തായത് കൂടിയായപ്പോള്‍ കാര്യങ്ങള്‍ മുംബൈയ്ക്ക് പ്രതികൂലമായി. 40 റണ്‍സ് നേടിയ താരത്തെ മുജീബ് റഹ്മാന്‍ ആണ് പുറത്താക്കിയത്.

തൊട്ടടുത്ത ഓവറില്‍ 21 പന്തില്‍ 12 റണ്‍സ് നേടി താളം കണ്ടെത്താന്‍ വിഷമിച്ച ഇഷാന്‍ കിഷന്‍റെ വിക്കറ്റും മുജീബ് നേടിയപ്പോള്‍ 16.5 ഓവറില്‍ മുംബൈ 114/4 എന്ന നിലയിലേക്ക് കിതച്ചു. പിന്നീട് പൊള്ളാര്‍ഡ് അവസാന നിമിഷം നടത്തിയ വെടിക്കെട്ടാണ് മുംബൈയെ രക്ഷപ്പെടുത്തിയത്. 22 പന്തില്‍ ഒരു ബൌണ്ടറിയും മൂന്ന് സ്ക്സറുമുള്‍പ്പടെ 35 റണ്‍സാണ് പൊള്ളാര്‍ഡ് നേടിയത്.

TAGS :

Next Story