Quantcast

ആ കാര്യത്തിൽ ബാബർ കോഹ്‌ലിയെ മാതൃകയാക്കണം-മുൻ പാക് താരം

ആസ്‌ത്രേലിയക്കെതിരായ പരമ്പരിയിൽ നാല് ഇന്നിങ്‌സുകളിൽ നിന്നായി 77 റൺസാണ് 29കാരൻ നേടിയത്.

MediaOne Logo

Web Desk

  • Published:

    3 Jan 2024 7:54 AM GMT

ആ കാര്യത്തിൽ ബാബർ കോഹ്‌ലിയെ മാതൃകയാക്കണം-മുൻ പാക് താരം
X

ന്യൂഡൽഹി: മോശം ഫോമിൽ തുടരുന്ന ബാബർ അസം ഇന്ത്യൻ താരം വിരാട് കോഹ്‌ലിയെ മാതൃകയാക്കണമെന്ന് പാകിസ്താൻ മുൻ സ്പിന്നർ മുഷ്താഖ് അഹമ്മദ്. കരിയറിൽ ബാബറിന് ഒരു ഇടവേള ആവശ്യമാണ്. നേരത്തെ മോശം സമയത്ത് മുൻ ഇന്ത്യൻ ക്യാപ്റ്റൻ വിശ്രമമെടുക്കാൻ തീരുമാനിക്കുകയായിരുന്നു. ഇത് തിരിച്ചുവരവ് നടത്താൻ ബാബറിനും സഹായകരമാകുമെന്നും പാക് ഇതിഹാസതാരം പറഞ്ഞു.

ആസ്‌ത്രേലിയക്കെതിരായ പരമ്പരയിൽ നാല് ഇന്നിങ്‌സുകളിൽ നിന്നായി 77 റൺസാണ് 29കാരൻ നേടിയത്. ഏകദിന ലോകകപ്പിലെ പ്രകടനവും മോശമായിരുന്നു. 11 ഇന്നിങ്‌സുകളിൽ നിന്നായി 282 റൺസായിരുന്നു സമ്പാദ്യം. നിർണായക മത്സരങ്ങളിലൊന്നും തിളങ്ങിയില്ല. ക്യാപ്റ്റനെന്ന നിലയിലും പരാജയമായി. ഇതോടെ ഏകദിന ലോകകപ്പിന് ശേഷം ക്യാപ്റ്റൻ സ്ഥാനത്തുനിന്ന് ബാബർ രാജിവെച്ചിരുന്നു. എന്നാൽ ക്യാപ്റ്റൻ ഭാരമില്ലാതെ ബാറ്റ് ചെയ്തിട്ടും പഴയപടിയായതോടെയാണ് താരത്തിന് വിശ്രമം ആവശ്യമാണെന്ന നിർദേശവുമായി മുൻ താരം രംഗത്തെത്തിയത്.

പാകിസ്താൻ ടീം മാനേജ്‌മെന്റ് ഉത്തരവാദിത്വം ഏറ്റെടുത്ത് താരത്തിന് വിശ്രമമനുവദിക്കണമെന്ന് മുഷ്താഖ് അഹമ്മദ് പറഞ്ഞു. 2022 ലാണ് വിരാട് ക്രിക്കറ്റിൽ നിന്ന് ഒരുമാസത്തെ അവധിയെടുത്തത്. ഏഷ്യ കപ്പിലൂടെ തിരിച്ചുവരവ് നടത്തിയ വിരാട് ഉജ്ജ്വല പ്രകടനമാണ് നടത്തിയത്. കഴിഞ്ഞ ഏകദിന ലോകകപ്പിൽ ഫൈനലിൽ ആസ്‌ത്രേലിയയോട് ഇന്ത്യ കീഴടങ്ങിയെങ്കിലും ലോകകപ്പിലെ താരമായി തെരഞ്ഞെടുത്തത് മുൻ ഇന്ത്യൻ ക്യാപ്റ്റനെയാണ്.

TAGS :

Next Story