ന്യൂസിലാൻഡിന് തിരിച്ചടി, പ്രധാന താരത്തിന് ഫൈനലിൽ കളത്തിലിറങ്ങാനാകില്ലെന്ന് റിപ്പോർട്ട്

ദുബൈ: ചാമ്പ്യൻസ്ട്രോഫി ഫൈനലിന് ഒരുങ്ങവേ ന്യൂസിലാൻഡിന് തിരിച്ചടി. ഇന്ത്യക്കെതിരെ ഫൈനലിൽ സ്റ്റാർ പേസർ മാറ്റ് ഹെൻറിക്ക് കളത്തിൽ ഇറങ്ങാനാകില്ലെന്ന് റിപ്പോർട്ട്. ദക്ഷിണാഫ്രിക്ക-ന്യൂസിലാൻഡ് സെമിഫൈനൽ പോരാട്ടത്തിനിടെയാണ് ഹെന്റിക്ക് പരിക്കേറ്റത്.
ഇതുവരെ 10 വിക്കറ്റുകൾ വീഴ്ത്തിയ ഹെന്റിയാണ് ടൂർണമെന്റിലെ ലീഡിങ് വിക്കറ്റ് ടേക്കർ. 2019 ഏകദിന ലോകകപ്പ് സെമിയിലും ഇന്ത്യക്കെതിരെ മിന്നും പ്രകടനമാണ് ഹെന്റി പുറത്തെടുത്തിരുന്നത്.
താരം ഫൈനലിന് ഇറങ്ങുമോ എന്ന കാര്യം ഇനിയും അറിവായിട്ടില്ല എന്നാണ് ന്യൂസിലാൻഡ് കോച്ച് ഗാരി സ്റ്റെഡ് വാർത്ത സമ്മേളനത്തിൽ പ്രതികരിച്ചത്. കളത്തിലിറക്കാനുള്ള എല്ലാ സാധ്യതയും പ്രയോഗിക്കുമെന്നും എന്നാൽ ഒന്നും പറയാറായിട്ടില്ലെന്നും സ്റ്റെഡ് കൂട്ടിച്ചേർത്തു.
ഞായറാഴ്ച ദുബൈ അന്താരാഷ്ട്ര സ്റ്റേഡിയത്തിലാണ് ഇന്ത്യ-ന്യൂസിലാൻഡ് ഫൈനൽ. ഉച്ചക്ക് 2: 30 മുതലാണ് മത്സരം ആരംഭിക്കുക.
Adjust Story Font
16

