Quantcast

ആസ്‌ട്രേലിയക്ക് രക്ഷയുണ്ടാവില്ല, പരമ്പര ഇന്ത്യ തൂത്തുവാരും: സൗരവ് ഗാംഗുലി

നാല് മത്സരങ്ങളാണ് പരമ്പരയിൽ ഉളളത്. ഇന്ത്യ 2-0ത്തിന് മുന്നിലാണ്. ഇൻഡോറിലാണ് മൂന്നാം മത്സരം.

MediaOne Logo

Web Desk

  • Published:

    26 Feb 2023 12:46 PM GMT

Sourav Ganguly, Team India, INDvsAus
X

സൗരവ് ഗാംഗുലി-ഇന്ത്യൻ ടീം

മുംബൈ: ബോർഡർ ഗവാസ്‌കർ ട്രോഫി പരമ്പരയിലെ വിജയികളെ പ്രഖ്യാപിച്ച് മുൻനായകൻ സൗരവ് ഗാംഗുലി. ആസ്‌ട്രേലിയക്കെതിരെ ഇന്ത്യ ജയിക്കുമെന്ന് മാത്രമല്ല പരമ്പര തൂത്തുവാരുമെന്നാണ് ഗാംഗുലി പ്രവചിക്കുന്നത്. നാല് മത്സരങ്ങളാണ് പരമ്പരയിൽ ഉളളത്. ഇന്ത്യ 2-0ത്തിന് മുന്നിലാണ്. ഇൻഡോറിലാണ് മൂന്നാം മത്സരം.

'പരമ്പര 4-0ത്തിന് ഇന്ത്യ സ്വന്തമാക്കുമെന്നാണ് ഞാന്‍ പ്രവചിക്കുന്നത്. ഇന്ത്യയെ തോല്‍പ്പിക്കുക എന്നത് ആസ്ട്രേലിയക്ക് ബുദ്ധിമുട്ടായിരിക്കും. നിലവിലെ സാഹചര്യങ്ങളില്‍ ഇന്ത്യ വളരെ മികച്ച ടീമാണ്- ഗാംഗുലി പറഞ്ഞു.

പരമ്പരക്കായി ഇന്ത്യയിലേക്കു വന്ന ഓസീസ് സംഘത്തിലുണ്ടായിരുന്നവരില്‍ അഞ്ചു പേര്‍ വിവിധ കാരണങ്ങളാല്‍ നാട്ടിലേക്ക് തന്നെ മടങ്ങി. നായകന്‍ പാറ്റ് കമ്മിന്‍സ്, ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍, ഇടംകൈയന്‍ സ്പിന്നര്‍ ആഷ്ടണ്‍ ഏഗര്‍, പേസര്‍ ജോഷ് ഹേസല്‍വുഡ്, സ്പിന്നര്‍ മൈക്കല്‍ സ്വെപ്‌സണ്‍ എന്നിവരാണ് നാട്ടിലേക്കു തിരികെ പോയത്. കുടുംബപരമായ കാരണങ്ങളെ തുടര്‍ന്നാണ് കമ്മിന്‍സ് മടങ്ങിയതെങ്കില്‍ ആഭ്യന്തര ക്രിക്കറ്റില്‍ കളിക്കുന്നതിനു വേണ്ടിയാണ് ഏഗര്‍ തിരികെ പോയത്. സ്വെപ്‌സണ്‍ ഭാര്യയുടെ പ്രസവത്തെ തുടര്‍ന്നും മടങ്ങുകയായിരുന്നു. വാര്‍ണറും ഹേസല്‍വുഡും പരിക്കിന്റെ പിടിയിലാണ്.

അതേസമയം നാല് മത്സര ടെസ്റ്റ് പരമ്പര നിലനിര്‍ത്തിയ ഇന്ത്യക്ക് ശേഷിക്കുന്ന രണ്ട് മത്സരങ്ങളില്‍ ഒരു ജയമോ സമനിലയോ നേടിയാല്‍പ്പോലും പരമ്പര ഉറപ്പിക്കാനാവും. എന്നാല്‍ സ്റ്റീവ് സ്മിത്താവും ടീമിനെ നയിക്കുകയെന്ന് ആസ്ട്രേലിയ പ്രഖ്യാപിച്ചുകഴിഞ്ഞു. ആദ്യത്തെ രണ്ട് ടെസ്റ്റിലും കംഗാരുപ്പട പതറിപ്പോയിരുന്നു. എന്നാല്‍ സ്മിത്ത് ക്യാപ്റ്റാനായി എത്തുന്നതോടെ സമ്മര്‍ദം കുറക്കാന്‍ ആസ്ട്രേലിയക്കാവും. രവിചന്ദ്ര അശ്വിനെയും രവീന്ദ്ര ജഡേജയേയും ഇപ്പോഴും എങ്ങനെ നേരിടണം എന്ന് ആസ്ട്രേലിയക്ക് പടികിട്ടിയിട്ടില്ല. അങ്ങനെ വന്നാല്‍ ഗാംഗുലി പറഞ്ഞത് പോലെയാകും കാര്യങ്ങള്‍.

TAGS :

Next Story