Quantcast

ഏകദിന ലോകകപ്പ് ജനറൽ ടിക്കറ്റ് വിൽപ്പന തുടങ്ങി

ഇന്ത്യ കളിക്കാത്ത 44 മത്സരങ്ങളുടെ ടിക്കറ്റാണ് ഇപ്പോൾ വിൽക്കുന്നത്

MediaOne Logo

Sports Desk

  • Published:

    25 Aug 2023 4:42 PM GMT

ODI World Cup general ticket sale has started
X

മുംബൈ: ഐസിസി പുരുഷ ഏകദിന ലോകകപ്പ് ജനറൽ ടിക്കറ്റ് വിൽപ്പന തുടങ്ങി. ഇന്ത്യ കളിക്കാത്ത സന്നാഹ മത്സരങ്ങളുടെയും ലോകകപ്പ് മത്സരങ്ങളുടെയും ടിക്കറ്റ് വിൽപ്പനയാണ് തുടങ്ങിയത്. https://tickets.cricketworldcup.com വഴി ടിക്കറ്റ് ബുക്ക് ചെയ്യാം.ഒക്‌ടോബർ അഞ്ച് മുതൽ നവംബർ 19 വരെയായി ഇന്ത്യയിലാണ് ലോകകപ്പ് നടക്കുന്നത്.

പത്ത് വേദികളിലായി നടക്കുന്ന, ഇന്ത്യ കളിക്കാത്ത 44 മത്സരങ്ങളുടെ ടിക്കറ്റാണ് ഇപ്പോൾ വിൽക്കുന്നത്. അഹമ്മദാബാദ്, ബംഗളൂരു, ധർമശാല, ഡൽഹി, ചെന്നൈ, ഹൈദരാബാദ്, ലഖ്‌നൗ, കൊൽക്കത്ത, മുംബൈ, പൂണെ എന്നിവിടങ്ങളിലാണ് മത്സരം നടക്കുന്നത്. ഗുവാഹത്തിയിലും തിരുവനന്തപുരത്തും സന്നാഹ മത്സരങ്ങളും നടക്കും.

ഇന്ത്യയുടെ മത്സരങ്ങളുടെ ടിക്കറ്റ് വിൽപ്പന; തിയതി, വേദി

ആഗസ്ത് 30 , ഗുവാഹത്തി, തിരുവനന്തപുരം

ആഗസ്ത് 31, ചെന്നൈ, ഡൽഹി, പൂണെ

സെപ്തംബർ 1, ധർമശാല, ലഖ്‌നൗ, മുംബൈ.

സെപ്തംബർ 2, ബംഗളൂരു, കൊൽക്കത്ത.

സെപ്തംബർ 3, അഹമ്മദാബാദ്

സെപ്തംബർ 15, സെമി ഫൈനൽ, ഫൈനൽ

ODI World Cup general ticket sale has started

TAGS :

Next Story