Quantcast

ബംഗളൂരുവിനെ മുട്ടുകുത്തിച്ച് സൂപ്പർകപ്പിൽ മുത്തമിട്ട് ഒഡീഷ എഫ്.സി

ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് ബംഗളൂരുവിനെ തോൽപ്പിച്ചാണ് ഒഡീഷ എഫ്.സി കിരീടത്തിൽ മുത്തമിട്ടത്.

MediaOne Logo

Web Desk

  • Updated:

    2023-04-26 00:55:44.0

Published:

25 April 2023 10:04 PM IST

Odisha FC
X

ബംഗളൂരുവിനെ തോല്‍പിച്ച് കിരീടവുമായി ഒഡീഷ എഫ്.സി

കോഴിക്കോട്: 2023 സൂപ്പര്‍ കപ്പ് കിരീടം ഒഡിഷ എഫ്സിക്ക്. ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് ബംഗളൂരുവിനെ തോൽപ്പിച്ചാണ് ഒഡീഷ എഫ്.സി കിരീടത്തിൽ മുത്തമിട്ടത്. ഒഡീഷ എഫ്.സിക്ക് അവരുടെ ചരിത്രത്തിലെ തന്നെ ആദ്യ കിരീട നേട്ടമാണിത്.

കാലിക്കറ്റ് കോർപ്പറേഷൻ സ്റ്റേഡിയത്തിൽ മഴയിൽ തുടങ്ങിയ മത്സരത്തിൽ ഡീഗോ മൗറീഷ്യോ ആദ്യ പകുതിയിൽ( 23,38) നേടിയ ഇരട്ട ഗോളിന്റെ ബലത്തിലാണ് ഒഡീഷ സൂപ്പർ കപ്പിന്റെ പുതിയ അവകാശികളായത്.

ഐ.എസ്.എൽ ഫൈനലിനു പിന്നാലെ സൂപ്പർ കപ്പിലും ഫൈനലിൽ തോറ്റത് ബെംഗളൂരു എഫ് സിക്ക് കനത്ത തിരിച്ചടിയായി. ടൂര്‍ണമെന്റില്‍ തോല്‍വി അറിയാതെയാണ് ഒഡിഷയുടെ കിരീടനേട്ടം എന്നത് അവരുടെ വിജയത്തിന് മാറ്റ് കൂട്ടി. 85-ാം മിനിറ്റില്‍ പെനാല്‍റ്റി വലയിലെത്തിച്ച് ക്യാപ്റ്റന്‍ സുനില്‍ ഛേത്രിയാണ് ബെംഗളൂരുവിന്റെ ആശ്വാസ ഗോള്‍ നേടിയത്.

ഫൈനലിലെ രണ്ട് ഗോളുകളടക്കം ടൂർണമെന്റിൽ ആകെ അഞ്ചു ഗോളടിച്ച് ഒഡീഷയുടെ കിരീട നേട്ടത്തിൽ മുഖ്യപങ്ക് വഹിച്ച ഡീഗോ മൗറീഷ്യോയാണ് മത്സരത്തിലെ ഹീറോ ഓഫ് ദി മാച്ചും സൂപ്പർ കപ്പിലെ ഹീറോ ഓഫ് ദി ടൂർണമെന്റും.

TAGS :

Next Story