Quantcast

പിഎസ്എൽ കളിക്കുമ്പോൾ അവർ എങ്ങനെയാണ് ഐപിഎൽ മികച്ചതാണ് എന്ന് പറയുക? ; പാക് മാധ്യമപ്രവർത്തകരെ പരിഹസിച്ച് മുൻ താരം അഹമ്മദ് ഷെഹ്‌സാദ്

MediaOne Logo

Sports Desk

  • Published:

    15 April 2026 11:43 AM IST

പിഎസ്എൽ കളിക്കുമ്പോൾ അവർ എങ്ങനെയാണ് ഐപിഎൽ മികച്ചതാണ് എന്ന് പറയുക? ; പാക് മാധ്യമപ്രവർത്തകരെ പരിഹസിച്ച് മുൻ താരം അഹമ്മദ് ഷെഹ്‌സാദ്
X

ന്യൂഡൽഹി : പിഎസ്എൽ മത്സരശേഷം വിദേശ താരങ്ങളോട് പാക് മാധ്യമപ്രവർത്തകർ ചോദിക്കുന്ന ചോദ്യങ്ങളെ പരിഹസിച്ച് മുൻ ക്രിക്കറ്റ് താരം അഹമ്മദ് ഷെഹ്‌സാദ്. പിഎസ്എല്ലിൽ കളിക്കുമ്പോൾ അവരിൽ നിന്നും മറിച്ചൊരു ഉത്തരം നിങ്ങൾ പ്രതീക്ഷിക്കുന്നോടോയെന്നാണ് താരം ചോദിക്കുന്നത്. ശ്രീലങ്കൻ താരം കുശാൽ മെൻഡിസിനോട് ഒരു മാധ്യമപ്രവർത്തകൻ ചോദിച്ച ചോദ്യം ചൂണ്ടിക്കാണിച്ചാണ് ഷെഹ്സാദിന്റെ പരിഹാസം.

'കുശാൽ മെൻഡിസ് നിലവിൽ പിഎസ്എല്ലിൽ കളിക്കുന്ന താരമാണ്. അയാളോടാണ് കഴിഞ്ഞ തവണ ഐപിഎല്ലിൽ പോയതിനെ പറ്റിയെല്ലാം ചോദിക്കുന്നത്. അതൊക്കെ എന്ത് നിലവാരമില്ലാത്ത ചോദ്യമാണ്?' തന്റെ യൂട്യൂബ് ചാനലിലൂടെ ഷെഹ്‌സാദ് ചോദിച്ചു.

ഐപിഎല്ലിനെ കുറിച്ച് ദക്ഷിണാഫ്രിക്കൻ താരം റിലീ റൂസ്സോ നടത്തിയ പരാമർശത്തെ സംബന്ധിച്ച് ഷെഹ്‌സാദ് പറഞ്ഞതിങ്ങനെ 'പിഎസ്എല്ലിലെ അദ്ദേഹത്തിന്റെ (റൂസ്സോ) പ്രകടനത്തെ കുറിച്ച് ഞാൻ അഭിപ്രായം പറയുന്നില്ല, പക്ഷെ അദ്ദേഹം നടത്തിയ പരമാർശം നോക്കു, ഐപിഎൽ ബോളിവുഡ് സിനിമ പോലെയാണെന്നും യഥാർത്ഥ ക്രിക്കറ്റ് നടക്കുന്നത് ഇവിടെ പാകിസ്താനിൽ ആണെന്നുമാണ്. പിഎസ്എൽ കളിക്കുന്ന ഒരു താരത്തിൽ നിന്ന് അങ്ങനൊരു മറുപടിയില്ലാതെ മറ്റെന്താണ് ലഭിക്കുക. ഷെഹ്‌സാദ് കൂട്ടിച്ചേർത്തു.

നിലവിൽ പിഎസ്എല്ലിൽ പെഷാമി സാൽമി താരമായ കുശാൽ മെൻഡിസ് കഴിഞ്ഞ സീസണിൽ ക്വറ്റ ഗ്ലാഡിയേറ്റേഴ്‌സുമായി കരാർ ഒപ്പിട്ടിരുന്നു. എന്നാൽ ദേശീയ ടീമിനൊപ്പം ചേരാൻ ജോസ് ബട്ട്ലർ മടങ്ങിയായതോടെ താരം പകരക്കാരനായി ഗുജറാത്ത് ടൈറ്റൻസിലേക്ക് ചേക്കേറിയിരുന്നു. ഇതിനെ പറ്റിയാണ് കഴിഞ്ഞ ദിവസം ഒരു മാധ്യമപ്രവർത്തകൻ ചോദ്യം ചോദിച്ചത്.

'നിങ്ങൾ കഴിഞ്ഞ തവണ ടൂർണമെന്റിൽ നിന്നും പിന്മാറിയിട്ടും ഞങ്ങൾ (പിഎസ്എൽ) നിങ്ങളെ വീണ്ടും പരിഗണിച്ചു. എന്നാൽ ഗുജറാത്ത് നിങ്ങളെ ടീമിലെടുത്ത് പോലുമില്ല. കഴിഞ്ഞ സീസണിലെ പിന്മാറ്റത്തെ കുറിച്ച് ഓർക്കുമ്പോൾ ഇപ്പോൾ ഖേദം തോന്നുണ്ടോ?' മാധ്യമപ്രവർത്തകന്റെ ഈ ചോദ്യത്തോട് യാതൊന്നും പ്രതികരിക്കാൻ താരം ഒരുക്കമായിരുന്നില്ല.

TAGS :

Next Story