Quantcast

അഫ്ഗാന്‍ 129 ന് പുറത്ത്; ഇന്ത്യന്‍ പ്രതീക്ഷകള്‍ അസ്തമിക്കുന്നോ?

പാകിസ്താനായി ഹാരിസ് റഊഫ് നാലോവറില്‍ 26 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റ് വീഴ്ത്തി

MediaOne Logo

Web Desk

  • Updated:

    2022-09-07 19:19:04.0

Published:

7 Sept 2022 9:15 PM IST

അഫ്ഗാന്‍ 129 ന് പുറത്ത്; ഇന്ത്യന്‍ പ്രതീക്ഷകള്‍ അസ്തമിക്കുന്നോ?
X

എഷ്യാ കപ്പ് ടി20 സൂപ്പര്‍ ഫോറിലെ നിര്‍ണ്ണായക മത്സരത്തില്‍ അഫ്ഗാനിസ്താനെതിരെ പാകിസ്താന് 130 റണ്‍സ് വിജയലക്ഷ്യം. നിശ്ചിത 20 ഓവറില്‍ അഫ്ഗാന് ആറ് വിക്കറ്റ് നഷ്ടത്തില്‍‌ 129 റണ്‍സ് എടുക്കാനെ കഴിഞ്ഞുള്ളൂ. 35 റണ്‍സെടുത്ത ഇബ്രാഹിം സദ്റാനാണ് അഫ്ഗാന്‍ ടോപ് സ്കോറര്‍. പാകിസ്താനായി ഹാരിസ് റഊഫ് നാലോവറില്‍ 26 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റ് വീഴ്ത്തി. പന്തെറിഞ്ഞ മറ്റെല്ലാ ബോളര്‍മാരും ഓരോ വിക്കറ്റ് വീതം പിഴുതു.

നേരത്തേ ടോസ് നേടിയ പാകിസ്താന്‍ അഫ്ഗാനെ ബാറ്റിങ്ങിനയക്കുകയായിരുന്നു. ഓപ്പണര്‍മാരായ ഹസ്റത്തുള്ള സസായും റഹ്മത്തുല്ല ഗുര്‍ബാസും അഫ്ഗാനായി തകര്‍ത്തടിച്ചാണ് തുടങ്ങിയത്. നാലാം ഓവറില്‍ ഗുര്‍ബാസിന്‍റെ കുറ്റി തെറിപ്പിച്ച് ഹാരിസ് റഊഫ് പാകിസ്താന് ആദ്യ ബ്രേക്ക് ത്രൂ നല്‍കി. പിന്നീട് കൃത്യമായ ഇടവേളകളില്‍ അഫ്ഗാന്‍ വിക്കറ്റുകള്‍ വീണു കൊണ്ടേയിരുന്നു. അഫ്ഗാന് വേണ്ടി റാഷിദ് ഖാന്‍ 18 റണ്‍സെടുത്ത് പുറത്താവാതെ നിന്നു. ഇന്നത്തെ മത്സരത്തില്‍ വിജയിച്ചാല്‍ പാകിസ്താന്‍ ഫൈനല്‍ ഉറപ്പിക്കും. അഫ്ഗാന്‍ പാകിസ്താനെ കീഴടക്കിയാല്‍ ഇന്ത്യയുടെ ഫൈനല്‍ പ്രതീക്ഷകള്‍ സജീവമാവും.

TAGS :

Next Story