Quantcast

സുരക്ഷയെച്ചൊല്ലി ആശങ്ക: പാകിസ്താന്‍-ന്യൂസിലന്‍ഡ് സന്നാഹമത്സരം അടച്ചിട്ട സ്‌റ്റേഡിയത്തില്‍

MediaOne Logo

Web Desk

  • Published:

    26 Sep 2023 6:47 AM GMT

Pakistans Cricket, cricket world cup, malayalam news
X

2023 ക്രിക്കറ്റ് ലോകകപ്പിന്റെ ഭാഗമായുള്ള ന്യൂസിലന്‍ഡ്-പാകിസ്താന്‍ സന്നാഹമത്സരം നടക്കുക അടച്ചിട്ട സ്‌റ്റേഡിയത്തില്‍. സെപ്റ്റംബര്‍ 29ന് ഹൈദരാബാദില്‍ നടക്കുന്ന മത്സരം സുരക്ഷ ഏജന്‍സികളുടെ നിര്‍ദേശപ്രകാരമാണ് അടച്ചിട്ട സ്‌റ്റേഡിയത്തില്‍ നടത്തുന്നത്. പ്രാദേശിക ഉത്സവങ്ങള്‍ നടക്കുന്ന കാലമായതുകൊണ്ടുതന്നെ സുരക്ഷ ഏജന്‍സികള്‍ക്ക് ഒരുക്കങ്ങളെക്കുറിച്ച് വ്യക്തതയില്ലെന്ന് ബി.സി.സി.ഐ തിങ്കളാഴ്ച പറഞ്ഞിരുന്നു.

''2019 ഐ.സി.സി ക്രിക്കറ്റ് ലോകകപ്പിന്റെ ഭാഗമായുള്ള പാകിസ്താന്‍-ന്യൂസിലന്‍ഡ് മത്സരം സെപ്റ്റംബര്‍ 29ന് ഹൈദരാബാദിലെ അടച്ചിട്ട സ്‌റ്റേഡിയത്തില്‍ നടക്കും. പ്രാദേശിക സുരക്ഷ ഏജന്‍സികളുടെ നിര്‍ദേശപ്രകാരമാണിത്. ഹൈദരാബാദ് നഗരത്തില്‍ വലിയ ജനക്കൂട്ടം എത്തുന്ന ഉത്സവത്തോടൊപ്പമാണ് മത്സരം അരങ്ങേറുന്നത്.. മത്സരത്തിനായി ടിക്കറ്റെടുത്തവര്‍ക്ക് തുക തിരിച്ചുനല്‍കും' -ബി.സി.സി.ഐ പത്രക്കുറിപ്പില്‍ പറഞ്ഞു.

ലോകകപ്പ് ടീമിലിടം നേടിയ പാകിസ്താന്‍ ക്രിക്കറ്റ് ടീമിലെ അംഗങ്ങള്‍ക്കുള്ള വിസ നടപടികള്‍ പൂര്‍ത്തിയായതായി ഐ.സി.സി അറിയിച്ചിരുന്നു. പാകിസ്താന്‍ ടീം സെപ്റ്റംബര്‍ 27ന് ഇന്ത്യയിലെത്തുമെന്നാണ് വിവരം. വിസ നടപടിക്രമങ്ങളെക്കുറിച്ചുള്ള ആശങ്കകള്‍ പൂര്‍ണമായി ഇനിയും പരിഹരിക്കപ്പെട്ടിട്ടില്ല.

''വിസ ക്ലിയറന്‍സുമായി ബന്ധപ്പെട്ട് ഞങ്ങള്‍ക്ക്‌ ഇന്ത്യന്‍ ഹൈ കമീഷനില്‍ നിന്നും ഇനിയും വിളിവന്നിട്ടില്ല. ഞങ്ങളുടെ ടീമംഗങ്ങള്‍ ഇവിടെ തമ്പടിച്ചിരിക്കുകയാണ്'' -പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ് വക്താവ് ഉമര്‍ ഫാറൂഖ് പി.ടി.ഐയോട് പറഞ്ഞു.

TAGS :

Next Story