പോകുംവഴി പഞ്ചാബിനൊരുകൊട്ട്; ജയത്തോടെ സീസണവസാനിപ്പിച്ച് ഡൽഹി

ജയ്പൂർ: പോയന്റ് പട്ടികയിൽ ആദ്യ രണ്ടിലിടം പിടിച്ച് േപ്ല ഓഫ് പ്രവേശം രാജകീയമാക്കാനൊരുങ്ങിയ പഞ്ചാബ് കിങ്സിന് പണികൊടുത്ത് ഡൽഹി ക്യാപിറ്റൽസ്. ആദ്യം ബാറ്റുചെയ്ത പഞ്ചാബ് ഉയർത്തിയ 206 റൺസ് പിന്തുടർന്ന ഡൽഹി നാല് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം മറികടന്നു.
25 പന്തിൽ 58 റൺസെടുത്ത സമീർ റിസ്‍വി, 27 പന്തിൽ 44 റൺസെടുത്ത കരുൺ നായർ, 21പന്തിൽ 35 റൺസെടുത്ത കെഎൽ രാഹുൽ, 15 പന്തിൽ 23 റൺസെടുത്ത ഫാഫ് ഡുെപ്ലസിസ്, 14 പന്തിൽ 18 റൺസെടുത്ത ട്രിസ്റ്റൺ സ്റ്റബ്സ് എന്നിവരുടെ കൂട്ടായ മിടുക്കിലാണ് ഡൽഹി വിജയം നേടിയത്. നിർണായക മത്സരത്തിൽ മുംബൈ ഇന്ത്യൻസിനോട് തോറ്റ ഡൽഹി നേരത്തേ ടൂർണമെന്റിൽ നിന്നും പുറത്തായിരുന്നു.
ആദ്യം ബാറ്റുചെയ്ത പഞ്ചാബിനായി ക്യാപ്റ്റൻ ശ്രേയസ് അയ്യർ 34 പന്തുകളിൽ 53 റൺസെടുത്തു. 12 പന്തുകളിൽ 32 റൺസെടുത്ത ജോഷ് ഇംഗ്ലിസിന്റെയും 16 പന്തിൽ 44 റൺസെടുത്ത മാർക്കസ് സ്റ്റോയ്നിസിന്റെയും മിടുക്കിലാണ് പഞ്ചാബ് മികച്ച സ്കോർ ഉയർത്തിയത്. ഡൽഹിക്കായി മുസ്തഫിസുർ റഹ്മാൻ മൂന്ന് വിക്കറ്റെടുത്തു.Punjab Kings vs Delhi Capitals, 66th Match - IPL
പഞ്ചാബിന്റെ തോൽവിയുടെ ആദ്യ രണ്ട് സ്ഥാനങ്ങൾക്കായുള്ള മത്സരം കടുത്തു. ഒരു മത്സരം ബാക്കിയിരിക്കേ ഗുജറാത്ത് ടൈറ്റൻസ്, പഞ്ചാബ് കിങ്സ്, റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരു, മുംബൈ ഇന്ത്യൻസ് എന്നീ നാലുടീമുകൾക്കും ടോപ്പ് 2 സാധ്യതയുണ്ട്.
Adjust Story Font
16